കൊച്ചി: അക്ഷയ പദ്ധതിയുടെ 15-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നവജാത ശിശുക്കളുടെ ആധാര്‍ എന്റോള്‍മെന്റിന്റെ ജില്ലാതല ഉദ്ഘാടനം പറവൂര്‍ താലൂക്ക് ഹെഡ് ക്വാര്‍ട്ടര്‍ ആശുപത്രിയില്‍ നടത്തി. പറവൂര്‍ മുനിസിപ്പല്‍ ചെയര്മാന് രമേശ് ഡി കുറുപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു. പറവൂര്‍ മുനിസിപ്പല്‍ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് പ്രദീപ് തോപ്പില്‍ അധ്യക്ഷനായി. വികസന സ്റ്റാന്‍ന്റിംഗ് കമ്മറ്റി ചെയര്മാന് ടി.വി. നിഥിന്, പ്രതിപക്ഷ നേതാവ് വിദ്ധ്യാനന്ദന്, അക്ഷയ പറവൂര്‍ കോ ഓര്‍ഡിനേറ്റര്‍ ജയശ്രീ, പറവൂര്‍ താലൂക്ക് ആശുപത്രി ഡോക്ടര്‍ മിനി, പിആര്‍ഒ ജീജ, ആശുപത്രി ജീവനക്കാര്‍, അക്ഷയ സംരംഭകരായ സച്ചിന് സാന്‍, ഷമീര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: