പാലക്കാട്:മലബാറിലെ ഹൈന്ദവ ക്ഷേത്രങ്ങളുടെ ഭരണ നിര്‍വ്വഹണാധികാരം പിടിച്ചെടുക്കാനുള്ള മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് പാലക്കാട് മേലാമുറി ആഞ്ജനേയ ക്ഷേത്രം ഹാളില്‍ നടന്ന ജില്ലാ ഹിന്ദു നേതൃസമ്മേളനംആവശ്യപ്പെട്ടു.ഭക്തജനങ്ങളുടെ പ്രാര്‍ത്ഥനയിലും വഴിപാടിലും സമര്‍പ്പണങ്ങളിലൂടെ വളര്‍ന്നുവന്ന ക്ഷേത്രങ്ങളുടെ ഭരണം ക്ഷേത്രങ്ങളില്‍ വിശ്വാസമില്ലാത്തവരും നിരീശ്വരവാദികളുമടങ്ങുന്ന ഭരണകൂടം കൈയ്യടക്കുന്നത് അനീതിയാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.ക്ഷേത്ര ഭരണം കൈയ്യടക്കാനുള്ള ദേവസ്വം ബോര്‍ഡ് തീരുമാനത്തിനെതിരെ പ്രക്ഷോഭത്തിന് നേതൃത്വം നല്കുവാനും സമ്മേളനത്തില്‍ തീരുമാനമായി.
ഡിസംബര്‍ 12ന് പാലക്കാട് സിവില്‍ സ്റ്റേഷനിലുള്ളമലബാര് ദേവസ്വം ബോര്‍ഡ് ജില്ലാ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും.ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്.ബിജു സമ്മേളനം ഉദ്ഘാടനം ചെയ്തു.പത്തുകുടി സര്‍വ്വീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ജി.രാമചന്ദ്രന് അധ്യക്ഷത വഹിച്ചു.ബ്രാഹ്മണ സമൂഹം സംസ്ഥാന പ്രസിഡന്റ് കരിമ്പുഴ രാമന്,കെപിഎംഎസ്എസ് ജില്ലാ പ്രസിഡന്റ് ആറുച്ചാമി അമ്പലക്കാട് എന്നിവര്‍ ചര്‍ച്ചക്ക് നേതൃത്വം നല്കി.ഹിന്ദുഐക്യവേദി ജില്ലാ പ്രസിഡന്റ്ശ്രീരാമന്,പ്രസാദ് വെണ്ണക്കര,ദാമോദരന്‍,കേശവദേവ്,ഗോപിഎടത്തറ,ചന്ദ്രന്,അങ്കപ്പന്‍,എം.ഭാസ്കരന്പണിക്കര്,ജി.പെരുമാള്‍,കെ.വാരപ്പന് ചെട്ടിയാര്‍,എം.സുന്ദരരാജന്,എം.ശിവദാസ മാരാര്‍,രാമചന്ദ്രഅയ്യര്‍ തുടങ്ങിയ സമുദായ നേതാക്കള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: