കാക്കനാട്: ജിഎസ്ടിയുടെ മറവില്‍ കുപ്പിവെള്ളത്തിന് അമിത വില ഈടാക്കി വ്യാപാരികളുടെ കൊള്ള. വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ലീഗല്‍ മെട്രോളജി വകുപ്പ് നിരീക്ഷണം ശക്തമാക്കി.
പരമാവധി വില 20 രൂപയുള്ള കുപ്പി വെള്ളത്തിന് 30 രൂപയാണ് ചില ഹോട്ടലുകളും കടക്കാരും ഈടാക്കിയത്. ജിഎസ്ടിയുടെ പേര് പറഞ്ഞാണ് ബില്ലില്‍ 30 രൂപ എഴുതി ഹോട്ടലുകള്‍ തട്ടിപ്പ് നടത്തിയത്. ഇത്തരം ഹോട്ടലുകള്‍ കഴഞ്ഞ ദിവസം പരിശോധനയില്‍ കുടുങ്ങി. അഞ്ച് രൂപയാണ് ജിഎസ്ടിയുടെ പേരില്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍, ബില്ലില്‍ ജിഎസ്ടി രജിസ്ട്രേഷന് നമ്പര്‍ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല.
ഹോട്ടലുകളിലും ഷോപ്പിംഗ് മാളുകളിലും തീയേറ്ററുകളിലും യഥാര്‍ത്ഥ വിലയുടെ ഇരട്ടി കുപ്പിവെള്ളത്തിന് ഈടാക്കുന്നുവെന്ന് വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് ആദ്യഘട്ടമെന്ന നിലയില്‍ ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് മിന്നല്‍ പരിശോധന നടത്തിയതെന്ന് ലീഗല്‍ മെട്രോളജി മദ്ധ്യമേഖലാ ഡെപ്യൂട്ടി കണ്ട്രോളര് ആര്. റാം മോഹന്‍ പറഞ്ഞു. കുപ്പിവെള്ളത്തിന് അമിത വില ഈടാക്കിയ രണ്ട് ഹോട്ടലുകള്‍ക്കെതിരെ കഴിഞ്ഞ ദി കേസ്സെടുത്തിരുന്നു. എംജി. റോഡ്, തൃപ്പൂണിത്തു എന്നിവിടങ്ങളിലെ രണ്ട് ഹോട്ടലുകള്‍ക്ക് പിഴയും ചുമത്തി.
ജിഎസ്ടി രജിസ്ട്രേഷനില്ലാതെ ഭക്ഷണത്തിനും കുപ്പിവെളളത്തിനും അമിത വില ഈടാക്കുന്ന ഹോട്ടലുകളില്‍ ലീഗല്‍ മെട്രോളജി നേരത്തെ പരിശോധന നടത്തിയിരുന്നു. ജിഎസ്ടി രജിസ്ട്രേഷന് എടുത്തിട്ടുണ്ടെന്ന വ്യാജേന ഉപഭോക്താക്കളില്‍ നിന്ന് ഭക്ഷണസാധനങ്ങള്‍ക്ക് അമിത വില ഈടാക്കിയ ഹോട്ടലുകളായിരുന്നു പരിശോധനയില്‍ കുടുങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: