കൊച്ചി: ചേമ്പര്‍ ഓഫ് കോമേഴ്സിന്റെ പ്രവര്‍ത്തനം രാജ്യത്തെ സാമ്പത്തിക പുരോഗതിക്ക് ഉതകുന്നതാണെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. എറണാകുളം താജ്ഗേറ്റ് വേയില്‍ നടന്ന കൊച്ചിന് ചേമ്പര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസിന്റെ 160-ാമത് വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ പൊതുപ്രവര്‍ത്തന ജീവിതത്തില്‍ ആദ്യമായാണ് ഒരു സംഘടനയുടെ 160-ാമത് വാര്‍ഷികാഘോഷച്ചടങ്ങില്‍ പങ്കെടുക്കുന്നത്. കൊച്ചിന് ചേമ്പര്‍ ഓഫ് കോമേഴ്സിന്റെ ഇത്രയും വര്‍ഷത്തെ പ്രവര്‍ത്തനം ആഭിനന്ദനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘കേരള ഇന്‍വെസ്റ്റ്മെന്റ് പ്രെമോഷന് ആന്‍ഡ് ഫെസിലിറ്റേഷന്‍ ഓര്‍ഡിനസ് 2017’ മന്ത്രിസഭ അനുമതിയോട ഗവര്‍ണ്ണര്‍ക്ക് സമര്‍പ്പിച്ച് അംഗീകാരം ലഭിച്ചെന്ന് മന്ത്രി കെ.ടി. ജലീല്‍ അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ഇതിലൂടെ ബിസിനസ് സംരംഭകര്‍ക്ക് വലിയ ഇളവുകള്‍ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ വ്യവസായ സംരംഭങ്ങളുടെ ശബ്ദമാണ് കൊച്ചിന് ചേമ്പര്‍ ഓഫ് കോമേഴ്സെന്ന് ഗവര്‍ണ്ണര്‍ പി. സദാശിവം അഭിപ്രായപ്പെട്ടു. കൊച്ചിന് ചേമ്പര്‍ ഓഫ് കോമേഴ്സിന്റെ മുന്‍ പ്രസിഡന്റ് വേണുഗോപാല്‍ സി. ഗോവിന്ദ് ഉപരാഷ്ട്രപതിക്ക് ഉപഹാരം നല്കി. പ്രൊഫ. കെ.വി. തോമസ് എംപി, ഹൈബി ഈഡന് എംഎല്‍എ, മേയര്‍ സൗമിനി ജെയിന്, കൊച്ചിന് ചേമ്പര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ഷാജി വാര്‍ഗ്ഗീസ്, വൈസ് പ്രസിഡന്റ് സി. വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: