പാലക്കാട്: സംസ്ഥാന അര്‍ഹതപ്പെട്ട ആളിയാര്‍ വെള്ളം കോണ്ടൂര് കനാല്‍വഴി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കര്‍ഷക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മലമ്പുഴ വെള്ളം ചേരാമംഗലം പ്രദേശത്ത് എത്തിക്കുക, ഇടതുകനാല്‍ കുത്തനൂര്‍ മേഖലയിലേക്ക് എത്തിക്കുക, പാലക്കയത്തെ കര്‍ഷക ഭൂമി റവന്യു-വനം വകുപ്പ് സംയുക്തപരിശോധന നടത്തി നടപടി സ്വീകരിക്കുക, കര്‍ഷകരുടെ വിള ഇന്‍ഷുറന്‍സും നഷ്ടപരിഹാര തുകയും ഉടന്‍ ലഭ്യമാക്കുക എന്നി ആവശ്യങ്ങളും ഉന്നയിച്ചു.
സംസ്ഥാന സെക്രട്ടറി ടി.സി.ഗീവര്‍ഗ്ഗീസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജി.ശിവരാജന് അധ്യക്ഷത വഹിച്ചു. കേശവന്‍കുട്ടി മേനോന്, ബി.ഇക്ബാര്‍, സി.കെ.ഉണ്ണി, മുഹമ്മദ് ചെറൂട്ടി, എം.സി.വര്‍ഗ്ഗീസ്, ഉണ്ണി പട്ടാമ്പി, കെ.വി.രാജന്, എന്‍.എം.അരുണ്‍ പ്രസാദ്, എ.സി.സിദ്ധാര്ത്ഥന്, സി.സ്വാമിനാഥന്, പി.വി.പങ്കജാക്ഷന്, കെ.ഹരിദാസ്, എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: