കാക്കനാട്: കോടികളുടെ ക്രമക്കേടുകളില്‍ മുങ്ങിയ തൃക്കാക്കര നഗരസഭ വിജിലന്‍സ് നിരീക്ഷണത്തില്‍. തദ്ദേശസ്വയം ഭരണവകുപ്പ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് വിവരം വെളിപ്പെടുത്തിയത്. പാര്‍പ്പിട നിര്‍ണാണത്തിന് ക്രമവിരുദ്ധമായി അനുമതി നല്‍കിയത് വഴി 5.56 കോടി രൂപ നഗരസഭക്ക് നഷ്ടമായി. ചിറ്റേത്തുകരയിലെ ട്രിനിറ്റി ഫ്ളാറ്റിന് പെര്‍മിറ്റ് ഫീസുള്‍പ്പെടെ 9.10 കോടി രൂപ ഈടാക്കേണ്ട സ്ഥാനത്ത് 3.54 കോടി രൂപ മാത്രം വാങ്ങിയാണ് നഗരസഭ വഴിവിട്ട് സഹായിച്ചത്. നഗരസഭാ ഉദ്യോഗസ്ഥര്‍ ഹോട്ടലില്‍ മുറിയെത്ത് ബില്ലുകളും വൗച്ചറുകളും എഴുതി ഫണ്ട് ചെലവഴിച്ചത് സംബന്ധിച്ച് വിജിലന്‍സ് തദ്ദേശ സ്വയം ഭരണ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസം സിവില്‍ സ്റ്റേഷനില്‍ മന്ത്രി കെ.ടി. ജലീലിന്റെ അധ്യക്ഷതയില്‍ കൂടിയ ജില്ലയിലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണ അവലോകന യോഗത്തില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.ജോസാണ് വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തൃക്കാക്കര നഗരസഭയിലെ ക്രമക്കേടുകള്‍ വെളിപ്പെടുത്തിയത്.
നഗരസഭയില്‍ അടിക്കടി ക്രമക്കേടുകള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് വിജിലന്‍സ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പലതവണ പരിശോധന നടത്തിയിരുന്നു. എന്‍ജിനീയറിങ് വിഭാഗത്തിലാണ് ക്രമക്കേടുകള്‍ ഏറെയും. കെട്ടിട നിര്‍മാണത്തിന് പ്ലാനും എസ്റ്റിമേറ്റും പാസ്സാക്കുന്നതുമായി ബന്ധപ്പെട്ടാണിത്. നഗരസഭയുടെ തനത് വരുമാനം സംബന്ധിച്ച് നിര്‍ണായ രേഖകളും രജിസ്റ്ററുകളും നഷ്ടമായതുള്‍പ്പെടെ ഗുരുത നിയമ ലംഘനങ്ങള്‍ കഴിഞ്ഞ ജൂലൈയില്‍ സംസ്ഥാന ഓഡിറ്റ് വകുപ്പ് പുറത്തുവിട്ടിരുന്നു.മുന്‍ ചെയര്മാന് പി.ഐ മുഹമ്മദലിയുടെയും ഇപ്പോഴത്തെ ചെയര്‍പേഴ്സണ്‍ കെ.കെ.നീനുവിന്റെയും കാലഘട്ടത്തില്‍ ഫണ്ട് ചെലവഴിച്ചത് സംബന്ധിച്ചായിരുന്നു ഓഡിറ്റ് വകുപ്പ് പരിശോധന നടത്തിയത്.
2006 ജനുവരി ഒന്ന് മുതല്‍ എന്‍ഒസി ലഭിച്ചതും നിര്‍മാണം നടക്കുന്നതുമായ എല്ലാ കെട്ടിടങ്ങളെകുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്തണം. നിര്‍മാണത്തിന്റെ തല്‍സ്ഥിതി വിവരം നഗരസഭാ ഒവര്‍സിയര്‍ സ്ഥലത്ത് പരിശോധന നടത്തി തീയതി സഹിതം രേഖപ്പെടുത്തണം. എന്നാല്‍ ഈ രജിസ്റ്റര്‍ ഓഡിറ്റ് പരിശോധനക്ക് പോലും ഹാജരാക്കിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: