കൂറ്റനാട്:പന്നിയൂര്‍ പാടത്ത് രാത്രിയുടെ മറവില്‍ നടക്കുന്ന പാടം നികത്തല്‍ നാട്ടുകാരും പോലീസും ചേര്‍ന്ന് പിടികൂടി.
മണ്ണെടുത്തുപോകുകയായിരുന്ന രണ്ട് ടിപ്പര്‍ ലോറികളാണ് പിടികൂടിയത്.പന്നിയൂര്‍ മേഖലയില്‍ പാടംനികത്തല്‍ ശക്തമാണ്. പൊറ്റമ്മല്‍ ഭഗവതിക്ഷേത്രത്തിനടുത്ത് പാടം നികത്തി തെങ്ങുവെച്ച് സ്ഥലത്ത് രാത്രിയിലും പുലര്‍ച്ചയുമായാണ് മണ്ണിട്ട് നികത്തിയിരുന്നത്.
കുറച്ച് ദിവസമായി പുലര്‍ച്ചെ നടന്നുവരുന്ന നികത്തല്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. നികത്തല്‍ വ്യാപകമായതോടെയാണ് നാട്ടുകാര്‍ കാവലിരുന്ന് പിടികൂടിയാണ് വാഹനം പോലീസിന് കൈമാറിയത്.പ്രതികള്‍ വാഹമുപേക്ഷിച്ച് രക്ഷപ്പെട്ടു.കപ്പൂര്‍ പഞ്ചായത്തിലെ പറക്കുളം ചേക്കോട് റോഡില്‍ പഴയ ബാലവാടിക്ക് സമീപത്ത് നിന്നുമാണ് ടിപ്പര്‍ ലോറികള്‍ മണ്ണ് കൊണ്ടുവന്നിരുന്നത്.രാത്രികാലങ്ങളിലും പുലര്‍ച്ചെയുമായി ഈമേഖലയില്‍ വ്യാപകമായ മണ്ണെടുപ്പ് നടക്കുകയായിരുന്നു.
പുലര്‍ച്ചെവരെ നീളുന്ന പ്രവര്‍ത്തി നാട്ടുകാര്‍ നല്കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃത്താലഎസ്.ഐ കെ.കൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനക്കിടെയാണ് പിടികൂടിയത്. ദിവസങ്ങള്‍ക്ക് മുന്‍മ്പ് പുറമതില്‍ശ്ശേരിയില്‍ നിന്നും മണ്ണ് കയറ്റിയ വാഹനങ്ങള്‍ പിടികൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: