തൃപ്പൂണിത്തുറ: വൃശ്ചികോത്സവം മൂന്നാം ദിവസമായ ഇന്ന് രാവിലെ 7.30 മുതല്‍ പത്മശ്രീ പെരുവനം കുട്ടന്മാരാരുടെ മേള പ്രമാണത്തില്‍ കാഴ്ച്ചശീവേലി. ഉച്ചയ്ക്ക് 12.30 മുതല്‍ വൈകീട്ട് 5 വരെ വെച്ചൂര്‍ രമാദേവി ആന്‍ഡ് പാര്‍ട്ടി അവതരിപ്പിക്കുന്ന അക്ഷയപാത്രം,വയലാര്‍ കൃഷ്ണന്‍കുട്ടി ആന്‍ഡ് പാര്‍ട്ടിയുടെ കല്യാണസൗഗന്ധികം ,പ്രദീപ് ആറാട്ടുപുഴ എന്നിവര്‍ അവതരിപ്പിക്കുന്ന ഓട്ടന്തുള്ളല്, ഉച്ചയ്ക്ക് 2 ന് ഉത്സവബലി, 2 മുതല്‍ 4 വരെ അക്ഷരശ്ലോക സദസ്സ് .അഞ്ച് മുതല്‍ നാദസ്വരം. 4 മുതല്‍ 5 വരെ പുല്ലാങ്കുഴല്‍ കച്ചേരി,5 മുതല്‍ 7 വരെ ഐഡിയ സ്റ്റാര്‍ സിങ്ങര്‍ വിവേകാനന്ദന്റെ വയലിന് കച്ചേരി,വൈകീട്ട് 6 :30 മുതല്‍ പത്മശ്രീ മട്ടന്നൂര്‍ ശങ്കരന് കുട്ടി മാരാര്‍, മട്ടന്നൂര്‍ ശ്രീകാന്ത് ,മട്ടന്നൂര്‍ ശ്രീരാജ് എന്നിവരുടെ മേള പ്രമാണത്തില്‍ ട്രിപ്പിള്‍ തായമ്പക.6 :30 മുതല്‍ രാത്രി 8 വരെ വെച്ചൂര്‍ രമാദേവി ആന്‍ഡ് പാര്‍ട്ടിയുടെ കുറത്തിയാട്ടം. 7 മുതല്‍ സന്ധ്യകളികള് കോല്‍കളി സി കെ അയ്യര്‍ സ്മാരക കോല്‍കളി സംഘത്തിന്റെ കോല്‍കളി .തുടര്‍ന്ന് എടനാട് ചെവ്വര രാമചന്ദ്രന് നമ്പ്യാരുടെ പാഠകം ,രാത്രി 8.30 മുതല്‍ 12.30 വരെ വിളക്കിനെഴുന്നള്ളിപ്പ് .9 മുതല്‍ 12 വരെ ശ്രീ കൃഷ്ണ മോഹനനും ,റാം കുമാര്‍ മോഹനനും ചേര്‍ന്ന് അവതരിപ്പിക്കുന്ന സംഗീതകച്ചേരി ,രാത്രി 12 മുതല്‍ ബാണയുദ്ധം ,ദക്ഷയാഗം ,കഥകളി .
പ്രതികരിക്കാൻ ഇവിടെ എഴുതുക: