കൊച്ചി: ഹിന്ദു ഇക്കണോമിക് ഫോറം സ്ഥാപക നേതാവും സാമൂഹ്യപ്രവര്‍ത്തകനുമായ അഡ്വ. ബാലഗോദവര്മ്മ (ബാലാജി)യുടെ പേരില്‍ നിര്‍ദ്ധനരായ നിയമ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തും. ബാലാജിയുടെ നിര്യാണത്തില്‍ അനുശോചിക്കാന്‍ ചേര്‍ന്ന ഹിന്ദു ഇക്കണോമിക് ഫോറം സംസ്ഥാന സമിതിയോഗത്തിലാണ് തീരുമാനം.
ഹിന്ദു ഇക്കണോമിക് ഫോറം എന്ന പേര് സംഘടനയ്ക്ക് നിര്‍ദ്ദേശിച്ചത് ബാലാജിയാണ്. ആര്‍എസ്എസ് എറണാകുളം ജില്ലാ ബൗദ്ധിക് പ്രമുഖായിരുന്നു ബാലാജി. അനുശോചന യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ആര്‍ക്കിടെക്റ്റ് ഗോപകുമാര്‍ അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി വെങ്കിടേശ്വരന്, ഹരി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: