മരട്: 35 ാമത് അഖില ഭാരത ഭാഗവത മഹാസത്രത്തിനായി ഒരുക്കുന്ന സത്രവേദി, അന്നദാനക്ഷേത്രം എന്നിവയുടെ ഭൂമിപൂജയും കാല്‍നാട്ടു കര്‍മ്മവും ക്ഷേത്രം തന്ത്രി പുലിയന്നൂര്‍മന മുരളീനാരായണന് നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ കടേക്കുഴി രാജഗോപാല്‍ മേനോന് നിര്‍വ്വഹിച്ചു. യജ്ഞാചാര്യന്‍ എളങ്കുന്നപ്പുഴ ദാമോദര ശര്‍മ്മ, നഗരസഭ ചെയര്‍പേഴ്സണ്‍ സുനീല സിബി, നഗരസഭ മുന്‍ ചെയര്മാന് അഡ്വ.ടി.കെ. ദേവരാജന്‍, കൗണ്‍സിലര്‍ ബേബി പോള്‍, സത്രസമിതി ഭാരവാഹികളായ സതീഷ് കുമാര്‍, വി. ജയകുമാര്‍, വിനോദ് കുമാര്‍, , നന്ദനന്‍, നന്ദകുമാര്‍, ശിവന് പാലയില്‍, ജയന്, ശ്രീനി, ദിവാകരന്, ഗോപാലകൃഷ്ണന്, മേലേത്ത് രാധാകൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: