പെരുമ്പാവൂര്‍: ബ്രിട്ടീഷുകാര്‍ ബാക്കിവെച്ച ഒരു കൂട്ടം ഉപകരണങ്ങള്‍ കാഴ്ചവിരുന്നൊരുക്കി. ചില്ലുകൊണ്ടുള്ള മേച്ചില്‍ ഓട്, 100 വര്‍ഷം പഴക്കമുള്ള പുരാതന ബൈനാക്കുലര്‍, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്യാമറ, വാള്, യുദ്ധ ഉപകരണങ്ങള്‍, പഴക്കമുള്ള ഉപകരണമായ ധോല, മണ്ണുകൊണ്ടുള്ള പറ, അറബി പറ എന്നിവയുള്‍പ്പെടെ പൗരാണിക ലോകത്തെ ശ്രദ്ധയാകര്‍ഷിച്ച ഉപകരണങ്ങളാണ് കുട്ടികള്‍ മേളയിലെത്തിച്ചത്. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി ടിഎംഎ പബ്ലിക് സ്കൂളാണ് കളക്ഷന്‍ വിഭാഗത്തില്‍ ഇത് എത്തിച്ചത്. വര്‍ഷങ്ങളായി സ്വദേശത്ത് നിന്നും വിദേശത്തുനിന്നും ശേഖരിച്ച പുരാവസ്തുക്കള്‍, സ്കൂളിലെ തന്നെ ഒരുമുതല്ക്കൂട്ടായിരിക്കുകയാണ്. മൂവാറ്റുപുഴ മേഖലയിലെ സ്കൂളുകളില്‍തന്നെ ഏറ്റവും മികച്ച പുരാവസ്തു ശേഖരമുള്ള സ്കൂളുകളിലൊന്നാണ് ഈ വിദ്യാലയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: