മട്ടാഞ്ചേരി: കൊച്ചിന് കാര്‍ണിവലിന് കോര്പ്പറേഷന് വാഗ്ദാനം ചെയ്ത തുക നല്‍കാത്തതിനെച്ചൊല്ലി കാര്‍ണിവല്‍ യോഗത്തില്‍ നഗരസഭാംഗവും സംഘാടകരും തമ്മില്‍ തര്‍ക്കം. മൂന്ന് ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തത്. കൗണ്‍സില്‍ ഇത് അംഗീകരിച്ചതാണ്. കാര്‍ണിവലിനോടനുബന്ധിച്ചുള്ള റാലിയിലെ വിജയികള്‍ക്ക് മേയറാണ് ട്രോഫിയും നിശ്ചിത തുകയും സമ്മാനിക്കുന്നത്. 2016ലെ തുക ഒരു വര്‍ഷമായിട്ടും ലഭിച്ചിട്ടില്ലെന്ന് ഈ വര്‍ഷത്തെ കാര്‍ണിവല്‍ ആഘോഷക്കമ്മിറ്റി രൂപീകരണയോഗത്തിലാണ് മുന്‍ മേയര്‍ അടക്കമുള്ള സംഘാടകര്‍ പറഞ്ഞത്. കാര്‍ണിവല്‍ ആഘോഷസമിതി സമ്മാനതുക നല്‍കുന്നില്ലെന്ന പരാതി നഗരസഭാംഗം ചൂണ്ടിക്കാട്ടിയപ്പോഴാണ് വഞ്ചന സംഘാടകര്‍ വെളിപ്പെടുത്തിയത്. ഫോര്‍ട്ടുകൊച്ചി ആര്‍ഡിഓ ചെയര്‍മാനായുള്ള കൊച്ചി കാര്‍ണിവല്‍ നടത്തിപ്പ് സുതാര്യമല്ലെന്നും സംഘടനാ സംവിധാനമില്ലെന്നും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. പശ്ചിമകൊച്ചിയിലെ തൊണ്ണൂറോളം ക്ലബ്ബുകള്‍ ചേര്‍ന്നാണ് കാര്‍ണിവല്‍ സംഘടിപ്പിക്കുന്നത്. കാര്‍ണിവല്‍ ആഘോഷത്തിന് ലക്ഷങ്ങളാണ് ചെലവഴിക്കുന്നത്. ഫോര്‍ട്ടുകൊച്ചി ആര്.ഡി.ഒ ഇമ്പശേഖരന് ചെയര്‍മാനും പി.ഇ. വിത്സന് ജനറല്‍ കണ്‍വീനറും വി.ഡി. മജീന്ദ്രന് ജനറല്‍ സെക്രട്ടറിയുമായി ആഘോഷകമ്മിറ്റി രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: