കൊച്ചി: മീസില്‍സ് റൂബെല്ല പ്രതിരോധ ദൗത്യം 18ന് അവസാനിക്കും. ഒക്ടോബര്‍ 3ന് ആരംഭിച്ച പ്രതിരോധ ദൗത്യത്തിലൂടെ ജില്ലയില്‍ 5,58,060 കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്കികഴിഞ്ഞു. ചെങ്ങമനാട് (92.59 %), പിഴല (108.36%), രാമമംഗലം (109.02 %), കാലടി (92.61%), കീച്ചേരി (90.7 %), കുമ്പളങ്ങി (98.1%) എന്നീ ബ്ലോക്കുകള്‍ 90 ശതമാനത്തിന് മുകളില്‍ നേട്ടം കൈവരിച്ചു. പ്രതിരോധ കുത്തിവെപ്പെടുക്കാത്ത കുട്ടികള്‍ അധികമുള്ള സ്കൂളുകളിലെ ഹെഡ്മാസ്റ്റര്മാരെയും മാനേജര്‍മാരെയും പിടിഎ പ്രസിഡന്റ്മാരെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള അടിയന്തിര അവലോകന യോഗം ഇന്ന് ഉച്ചക്ക് 12 മണിക്ക് കളക്ടറുടെ അദ്ധ്യക്ഷതയില്‍ കാക്കനാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാരോടൊപ്പം ഐഎപി, ഐഎംഎ, സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരും ക്യാമ്പയിനിനായി രംഗത്തെത്തി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച യോഗങ്ങള്‍ക്ക് നേതൃത്വം നല്കിയതും നേട്ടം കൈവരിക്കുന്നതിന് സഹായകരമായെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: