കൊച്ചി: പുതുവൈപ്പിലെ ഐഒസി പ്ലാന്റിനെ കുറിച്ച് ജനങ്ങളുടെ ആശങ്കകള്‍ക്ക് അടിസ്ഥാനമുണ്ടെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സമിതി. പദ്ധതി പ്രദേശത്ത് നടത്തിപ്പുകാരായ ഐഒസി പണിത മതില് പൊളിക്കണമെന്നും ഇതു സംബന്ധിച്ച് സമിതി ഹരിത ട്രിബ്യൂണലിന് റിപ്പോര്‍ട്ട് നല്കി.
അപകടമുണ്ടായാല്‍ നേരിടാനുള്ള ദുരന്തനിവാരണ പദ്ധതി പുനഃപരിശോധിക്കണമെന്നും പദ്ധതിയുടെ മേല്‍നോട്ടത്തിനായി വിദഗ്ദ സമിതിയെ നിയോഗിക്കണമെന്നും പദ്ധതി പ്രദേശത്തെ മണല്‍ഭിത്തികള്‍ സംരക്ഷിക്കാനും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. പ്ലാന്റിന് അനുമതി നല്കിയപ്പോള് പറഞ്ഞ ചട്ടങ്ങള്‍ പലതും ഐഒസി പാലിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് ഡയറക്ടര്‍ ഡോ. എന്‍ പൂര്‍ണചന്ദ്രറാവു, മുന്‍ ചീഫ് ടൗണ്‍ പ്ലാനര്‍ ഈപ്പന് വര്‍ഗീസ്, എന്‍സിഇഎസ്എസ്. മുന്‍ ശാസ്ത്രജ്ഞന് കെ.വി. തോമസ് എന്നിവരാണ് സമിതിഅംഗങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: