കൊച്ചി: കൊച്ചി മാരത്തോണില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിന് ആളുകള്‍ ഉണ്ടായിരുെങ്കിലും താരമായത് കൊച്ചി സ്വദേശി പരമേശ്വരന് മൂത്തത്. 101 വയസ്സുള്ള പരമേശ്വരന്റെ ഓട്ടം ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്ഡുല്ക്കറെപ്പോലും അമ്പരപ്പിച്ചു.
മത്സരത്തിനായി പരമേശ്വരന്റെ പേര് അനൗസ് ചെയ്തതും സച്ചിനാണ്. ഈ വയസ്സിലും അദ്ദേഹത്തെ പോലുള്ളവരുടെ ആരോഗ്യം ഇത്രയും ബലവത്തായി കൊണ്ടുപോകാന്‍ സാധിക്കുന്നത് വലിയ കാര്യമാണെും സച്ചിന് പറഞ്ഞു.
ഫാമിലി മാരത്തോണ്‍ വിഭാഗത്തിലാണ് പരമേശ്വരന് പങ്കെടുത്തത്. നൂറ്റിയെന്ന് വര്‍ഷത്തെ ജീവിതഓട്ടത്തില്‍ കൂട്ടിനാരെയും കൂട്ടാന്‍ പറ്റിയില്ല. പക്ഷേ, ജീവിതത്തില്‍ ഇതുവരെ ഏകനായി ഓടിയ പരമേശ്വരനൊപ്പം ഇന്നലെ ഓടാന്‍ ആയിരങ്ങളുണ്ടായിരുു. സഹോദരങ്ങളുടെ ജീവിതങ്ങള്‍ക്ക് താങ്ങായി നിന്ന് പകുതി ഓടിക്കഴിഞ്ഞപ്പോഴാണ് താന്‍ ഒറ്റയ്ക്കാണെന്ന തോലുണ്ടായത്. അപ്പോഴേക്കും കാലം ഏറെ കഴിഞ്ഞിരുന്നു.
ചെറുപ്പത്തില്‍ എറണാകുളം ബോട്ടുജെട്ടിയിലെത്തിയ ഗാന്ധിജിയെ തൊട്ടതടക്കമുള്ള പഴയകാല ഓര്‍മ്മകള്‍ എല്ലാം ഇന്നുമുണ്ട്. ദിവസവും നാല് കിലോമീറ്റര്‍ നടക്കുന്ന പരമേശ്വരന് മാരത്തോണിലും ആവേശം കൈവിട്ടില്ല. 80 വയസ്സുവരെ എറണാകുളം ശിവക്ഷേത്രത്തില്‍ കഴകം ജോലി ചെയ്തിരുന്നു. എറണാകുളം ബിടിഎച്ചിനടുത്ത് സഹോദരന്റെ മക്കള്‍ക്കൊപ്പമാണ് ഇപ്പോഴുള്ള ജീവിതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: