ചങ്ങനാശ്ശേരി: ഗുരുവായൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ പട്ടാപ്പകല്‍ അരുംകൊല ചെയ്തതില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. സിപിഎമ്മിന്റെ ഭരണപരാജയം മറയ്ക്കുവാന്‍ ക്രിമിനലുകളെ ഉപയോഗിച്ച് സ്വയംസേവക കുടുംബങ്ങള്‍ ഇല്ലാതാക്കുകയാണെന്ന് പ്രതിഷേധയോഗം ഉത്ഘാടനം ചെയ്ത് ആര്‍എസ്എസ് താലൂക്ക് പ്രൗഢപ്രമുഖ് ഡി. ശശികമാര്‍ പറഞ്ഞു. താലൂക്ക് സഹകാര്യവാഹ് ജി. ശ്രീകുമാര്‍ അദ്ധ്യക്ഷനായി. ബിജെപി മണ്ഡലം പ്രസിഡന്റ് എം.എസ.് വിശ്വനാഥന്,ബിഎംഎസ് സെക്രട്ടറി കെ.എസ്. ഓമനക്കുട്ടന്, ഷിജു എബ്രഹാം, പി.പി. ധീരസിംഹന്‍, ബി.ആര്. മഞ്ജീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: