കൊച്ചി: നിരവധി മോഷണ കേസുകളില്‍ പ്രതികളായ കൊല്ലം കുണ്ടറ സ്വദേശിയായ കൂരി ബിജൂ എന്നുവിളിക്കുന്ന ബിജു (29), ഉദയകോളനി സ്വദേശി ചാത്തന് ബിജു എന്ന് വിളിക്കുന്ന ബിജു (24) എന്നിവരെ നോര്‍ത്ത് പോലീസ് പിടികൂടി. സെന്‍ട്രല്‍, നോര്‍ത്ത് പോലീസ് സ്റ്റേഷന് പരിധികളില്‍ മോഷണം തുടര്ക്കഥടയായതോടെ എറണാകുളം അസിസ്റ്റന്റ് കമ്മിഷണര്‍ ലാല്‍ജിയുടെ നിര്‍ദേശപ്രകാരം നോര്‍ത്ത് എസ്ഐ വിബിന്‍ദാസ്, സിറ്റി ടാസ്ക് ഫോഴ്സ് അംഗങ്ങളായ എഎസ്ഐ ബോസ്, മോഹനന് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. ഇരുവരെയും റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: