മട്ടാഞ്ചേരി: ബസ്സില്‍ നിന്ന് കിട്ടിയ അഞ്ചര പവന് തിരികെ നല്കി നിര്‍മ്മാണ തൊഴിലാളി ദിനേശനും കുടുംബവും മാതൃകയായി. ഫോര്‍ട്ടുകൊച്ചി താമരപറമ്പില് താമസിക്കുന്ന ദിനേശന് ജോലി കഴിഞ്ഞ് മടങ്ങവേ കഴിഞ്ഞ വ്യാഴാഴ്ചയാണ് ബസ്സില്‍ നിന്ന് സ്വര്ണ്ണമാലയടങ്ങിയ പൊതി ലഭിച്ചത്.
മക്കളും ഭാര്യ സുജിതയുമായി ദിനേശന് മാല ഫോര്‍ട്ടുകൊച്ചി പോലീസിന് കൈമാറി. മൂവാറ്റുപുഴയില്‍ നിന്ന് താന്‍ ജോലി ചെയ്യുന്ന ജ്വല്ലറിയിലേക്ക് പോകുന്നതിനിടെയാണ് ചേര്‍ത്തല സ്വദേശിയായ കെ.കെ. ബാബുവിന് സ്വര്‍ണ്ണ പൊതി നഷ്ടപ്പെട്ടമായത്. അടയാളങ്ങള്‍ ബോധ്യപ്പെട്ടതിനുശേഷം ഫോര്‍ട്ടുകൊച്ചി എസ്ഐ അനീഷ് കുമാറിന്റെ സാന്നിദ്ധ്യത്തില്‍ ആഭരണം കൈമാറി. സന്തോഷ സൂചകമായി ജ്വല്ലറി ഉടമ റഹീം ദിനേശിന്റെ മകള്‍ ദിവ്യക്ക് ഒരു സ്വര്‍ണ്ണ കൈ ചെയിന്‍ നല്കി. സിപിഒ വി.എസ്. ഗോപാലകൃഷ്ണന് ദിനേശിന് പാരിതോഷികവും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: