പട്ടാമ്പി: പട്ടാമ്പി ഗുരുവായുരപ്പന് ക്ഷേത്ര ദേവസ്വം മനേജറുടെ ഏകാധിപത്യ പ്രവണതക്കെതിരെ ക്ഷേത്ര സംരക്ഷണ സമിതി ക്ഷേത്ര രക്ഷാ സംഗമം നടത്തി. നൂറ് കണക്കിന് വിശ്വാസികള്‍ അമ്പലത്തിനുള്ളില്‍ നാമജപത്തോടെയാണ് പ്രതിഷേധ പരിപാടി തുടങ്ങിയത്.
നിരീശ്വരവാദിയായ ദേവസ്വം മനേജറെ പുറത്താക്കണമെന്നാവശ്വപ്പെട്ട് നടത്തിയ സംഗമം ഹിന്ദു ഐക്യവേദി സംസ്ഥാനപ്രസിഡന്റ് കെ.പി.ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ ക്ഷേത്രങ്ങളെ തകര്‍ക്കുന്നതിന് വേണ്ടി ആസൂത്രിത ശ്രമം നടക്കുന്നുണ്ടെന്ന് കെ.പി.ശശികല ടീച്ചര്‍ പറഞ്ഞു.
ഹിന്ദു ഐക്യവേദി ജില്ല പ്രസിഡന്റ് ശ്രീരാമന്, ബജ്രംഗ്ദള് സംസ്ഥാന സംയോജക് വി.പി.രവിന്ദ്രന്, ക്ഷേത്ര സംരക്ഷണ സമിതി താലൂക്ക് പ്രസിഡന്റ് ഇ.രാധാകൃഷ്ണന്, ക്ഷേത്ര സംരക്ഷണ സമിതി കണ്‍വീനര്‍ പി.ടി.വേണുഗോപാല്‍, ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് ശിവദാസന്‍, എസ്എന്‍ഡിപി യോഗം സെക്രട്ടറി രമേശന് കങ്കാലത്ത്, എന്‍എസ്എസ് പ്രസിഡന്റ് ഗോപാലകൃഷ്ണപിള്ള, കേരള ഗണക കണിശസഭ ജില്ല പ്രസിഡന്റ് വിനോദ് പണിക്കര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: