പിറവം: രണ്ട് വര്‍ഷമായി രാമമംഗലം ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് നാടിന്റെ സമഗ്രവികസനമായിരുന്നില്ല ലക്ഷ്യം. യുഡിഎഫ് നേതൃത്വത്തിലുള്ള പഞ്ചായത്ത് പ്രസിഡന്റിനെ തെരഞ്ഞെടുപ്പ് കമ്മീഷന് അയോഗ്യയായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇരു മുന്നണികളും കസേരകളി മത്സരത്തിനായിരുന്നു പ്രാധാന്യം നല്‍കിയത്. നാടിന്റെ പ്രശ്നങ്ങളായ പൊതുശ്മശാനം, കുടിവെള്ളം, റോഡ് വികസനം, ആശുപത്രി, ചെക്ക്ഡാം പുനര്‍നിര്‍മ്മാണം ഇവയെല്ലാം ജലരേഖയായി മാറി.ദിവസേന നൂറ് കണക്കിന് രോഗികള്‍ ചികിത്സ തേടിയെത്തുന്ന രാമമംഗലം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഡോക്ടര്‍മാരുടെ സേവനം കാര്യക്ഷമമല്ല. ഉച്ചകഴിഞ്ഞ് ചികിത്സക്കായി എത്തുന്ന രോഗികള്‍ കോലഞ്ചേരിയിലേക്കോ, മൂവാറ്റുപുഴയ്ക്കോ പോകേണ്ട ഗതികേടിലാണ്. ആശുപത്രിയുടെ ചുമതലകള്‍ ബ്ലോക്ക് പഞ്ചായത്തിനും ഗ്രാമ പഞ്ചായത്തിനുമാണങ്കിലും ആരും തിരിഞ്ഞ് നോക്കാറില്ല.പഞ്ചായത്തിലെ റോഡുകളെല്ലാം തകര്‍ന്ന് തരിപ്പണമായി കിടക്കുകയാണ്. രാമമംഗലം കുഴുപ്പിള്ളിക്കാവ് റോഡ്, ഉന്നേക്കാട് – പാത്തിക്കല്‍ റോഡ്, അമ്പലംപടി – മഞ്ഞപ്പിള്ളിക്കാട് റോഡ് ഇവയെല്ലാം സഞ്ചാരയോഗ്യമല്ലാതായിട്ട് നാളുകളായി. റോഡ് പുനരുദ്ധാരണത്തിന് ഫണ്ട് അനുവദിച്ചായി അറിയിച്ച് ഫ്ളക്സ് ബോര്‍ഡുകള്‍ നാടുനീളെ വയ്ക്കുന്നതിന് ഭരണ പ്രതിപക്ഷ കക്ഷികള്‍ മത്സരിക്കുകയാണ്.പൊതുശ്മശാനത്തിനായി മുറവിളി തുടങ്ങിയിട്ട് നാളുകളായി. ബിജെപി നടത്തിയ ജനകീയ സമരത്തെ തുടര്‍ന്ന് യുഡിഎഫ് നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി പൊതുശ്മശാനനിര്മ്മാണത്തിനായി ഫണ്ട് ബജറ്റില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ യുക്തമായ സ്ഥലമില്ലെന്ന് പറഞ്ഞ് ഫയല്‍ കോള്‍ഡ് സ്റ്റോറേജില്‍ വയ്ക്കുകയായിരുന്നു. ഹൈന്ദവ സംഘടന നേതാക്കള്‍ പൊതുശ്മശാനനിര്മ്മാണത്തിനുള്ള സ്ഥലം കാണിച്ച് കൊടുക്കുകയും സ്ഥലം ഉടമസ്ഥന്റെ സമ്മതപത്രവും അന്നത്തെ പഞ്ചായത്ത് പ്രസിഡന്റിന് കൈമാറിയ കാര്യം ഭരണ സമതിക്കാര്‍ വിസ്മരിച്ചു.പഞ്ചായത്തിലെ മലയോര പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ഒട്ടേറെ പദ്ധതികള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു, പക്ഷേ ഒന്നും പ്രാബല്യത്തില്‍ വരാറില്ല. ഉയര്‍ന്ന പ്രദേശങ്ങളായ ഗാഡിനഗര്‍, പറയന്പ്പതി, കൊടികുത്തിമല, പാത്തിക്കല്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വല്ലപ്പോഴും ലഭിക്കുന്ന ടാങ്കര്‍ വെള്ളമാണ് ഏക ആശ്രയം. മൂവാറ്റുപുഴയാറ്റില്‍ ആവശ്യത്തിന് വെളളമുണ്ടായിട്ടും ജനക്കള്‍ക്ക് എത്തിച്ച് കൊടുക്കാനുള്ള പദ്ധതികളെല്ലാം ജലരേഖയായി മാറി.ഊരമനയിലെ ഉയരം കൂടിയ പ്രദേശങ്ങളിലുള്ളവര്‍ക്ക് കുളിയ്ക്കാനും കൃഷി ആവശ്യത്തിനുമായി വെള്ളം ലഭിച്ചുകൊണ്ടിരുന്ന പാത്തിക്കലിലെ ചെക്ക് ഡാം തകര്‍ന്നിട്ട് നാളുകളായി. ചെക്ക്ഡാമിന്റെ ഷട്ടറിന്റെ പലകകള്‍ തകര്‍ന്ന് കിടക്കുന്നതുകൊണ്ട് മലമുകളില്‍നിന്നും കയ്യാണിയില്നിന്നും ഒഴുകി വരുന്ന വെള്ളം തടഞ്ഞ് നിര്‍ത്താനാകുന്നില്ല. മാറി മാറി വരുന്ന മുന്നണി ഭരണകര്‍ത്താക്കള്‍ പദ്ധതികളെല്ലാം തയ്യാറാക്കി അലമാരിയില്‍ സൂക്ഷിച്ചുവച്ച് ഭരണ കാലാവധി പൂര്‍ത്തിയാക്കി സ്ഥലം വിടും. ഊരമന കൊടുക്കുത്തിമലയിലെ ടൂറിസ്റ്റ് കേന്ദ്രവും രാമമംഗലം കോരങ്കടവ് പാലം, കിഴുമുറി വെട്ടിത്തറ പാലം തുടങ്ങിയവയെല്ലാം വികസന പദ്ധതികളില്‍ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: