കൊലക്കൊല്ലികളാകുകയാണോ ചില ബസ് ഡ്രൈവര്‍മാര്‍. നിത്യേനെ ബസും മറ്റുവണ്ടികളുമിടിച്ചു മരിക്കുന്നവരുടെ എണ്ണം കൂടുകയാണ്. അതിനിടയിലാണ് ഒരു കൈയില്‍ മൊബൈലും മറു കൈയില്‍ വളയവും പിടിച്ച് ബസോടിക്കുന്ന ഡ്രൈവറുടെ ചിത്രം വൈറലായിരിക്കുന്നത്. കൊലക്കൊല്ലിയാകാന് ഇനിയെന്തുവേണം. തിരക്കിട്ട തിരുവനന്തപുരം നഗരത്തിലൂടെയാണ് ഇയാള്‍ വണ്ടിപായിക്കുന്നത്. കൊള്ളാവുന്നതിലും യാത്രക്കാരെ കുത്തിനിറച്ചാണ് വണ്ടിപോകുന്നത്.
യാത്രക്കാരെ ഇങ്ങെനെ കൊലയ്ക്കുകൊടുക്കുംവിധം പരാക്രമം കാട്ടുന്നവരാണ് ചില ഡ്രൈവര്‍മാര്‍. വണ്ടിയിടിച്ച് ആര് ചത്താലും പ്രശ്നമൊന്നുമില്ലെന്ന ഉറപ്പിലാണ് ഇത്തരക്കാര്‍ ആളുകളെ വണ്ടിയിലിരുത്തി പരാക്രമം കാട്ടുന്നതെന്നു തോന്നുന്നു. നിയമത്തില്‍നിന്നും എങ്ങനേയും ഉൗരിപ്പോരാവുന്ന വിദ്യകളൊക്കെ ഇവര്‍ക്കറിയാം. ആരെ വണ്ടിയിടിച്ചാലും ഡ്രൈവറും മറ്റു ജീവനക്കാരും ഓടി രക്ഷപെടുകയാണ് പതിവ്. .ആളെ കൊല്ലുന്ന വണ്ടിക്കാരെ ശിക്ഷിക്കുന്നതായിട്ട് സാധാരണ കേള്‍ക്കാറുമില്ല. വണ്ടിയിടിച്ച് ആര്‍ക്കും ചാകാം എന്നമട്ടാണോ നമ്മുടെ നിയമം. അല്ലെങ്കില്‍ കൊലയാളിയാകാന്‍ ഡ്രൈവറായിക്കളയാം എന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടോ.
നിരവധി നിയമങ്ങളുണ്ടെങ്കിലും അതു പാലിക്കണമെന്നില്ലല്ലോ. പാലിക്കുന്നുണ്ടോയെന്നു പരിശോധിക്കേണ്ടവരാകട്ടെ അതു ശ്രദ്ധിക്കാറുമില്ല. അതുകൊണ്ട് നിയമം ലംഘിക്കാനുള്ളതാണെന്ന് ഇത്തരം ഡ്രൈവര്‍മാരും വിചാരിക്കുന്നു. മൊൈബലില്‍ സംസാരിച്ചു വണ്ടിയോടിക്കുന്നത് കുറ്റകരമാണെന്നറിഞ്ഞുകൊണ്ടാണ് അതു ലംഘിക്കപ്പെടുന്നത്. ഇതു കേരളമാണ് ഇങ്ങനെയൊക്കെയേ ഇവിടെ നടക്കൂ എന്നാണോ.
https://www.facebook.com/snehithan143/videos/1980101248904321/
പ്രതികരിക്കാൻ ഇവിടെ എഴുതുക: