മട്ടാഞ്ചേരി: കൈയേറ്റം ഒഴിപ്പിക്കുന്നതിലും തുറമുഖത്തെ ട്രെയ്ലര് തൊഴിലാളി സമരത്തിലും സിപിഎമ്മിന്റേത് ഇരട്ടത്താപ്പ് നയമെന്ന് ആരോപണം. തൊഴിലാളി സമരങ്ങളില്‍ രാഷ്ട്രീയലക്ഷ്യത്തോടെ വന്‍കിട ലോബികളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് ഭരണകൂടവും പ്രവര്‍ത്തിക്കുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു.
കൈയേറ്റത്തിന്റെ പേരില്‍ വഴിയോരകച്ചവടക്കാരെ ഒഴിപ്പിച്ചപ്പോള്‍ വന്‍കിട കൈയേറ്റക്കാരെ ഒഴിവാക്കി. റോഡും കാനയും കൈയേറി വന്‍കിട കെട്ടിടങ്ങള്‍ നിര്മ്മിച്ചവര്ക്കുനേരെ ഭരണാധികാരികള്‍ മൗനം പാലിക്കുകയാണ്.
വന്‍കിട കൈയേറ്റക്കാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ്, വഴിയോരകച്ചവടക്കാരെ റവന്യു വകുപ്പ് ഒഴിപ്പിച്ചത്. വഴിയോര കച്ചവടക്കാര്‍ക്ക് പുനരധിവാസം ഉറിപ്പിക്കാതെയാണ് ഒഴിപ്പിക്കല്‍ നടന്നത്.
കൊച്ചി തുറമുഖത്തെ കണ്ടെയ്നര്‍ ട്രെയ്ലര് തൊഴിലാളി സമരത്തെ തകര്‍ക്കാന്‍ സിഐടിയുവും എംഎല്‍എയും നടത്തിയത് സിപിഎമ്മിന്റെ അവസരവാദ സമീപനമാണ്. കണ്ടെയ്നര്‍ നീക്കം നടത്തുന്ന ട്രെയ്ലര് ഡ്രൈവര്‍മാര്‍ക്കും തൊഴിലാളികള്‍ക്കുമെതിരെ അമിതഭാരത്തിന്റെയും നിയമ ലംഘനത്തിന്റെയും പേരില്‍ പിഴ ഈടാക്കുയും നടപടിയെടുക്കുകയും ചെയ്യുന്ന സര്‍ക്കാരിനെതിരെയാണ് ബിഎംഎസിന്റെ നേതൃത്വത്തില്‍ യൂണിയന് സമരം നടത്തുന്നത്. ഡ്രൈവര്‍മാരെയും തൊഴിലാളികളെയും അപകീര്‍ത്തിപ്പെടുത്തുന്ന സമീപനവുമായി കൊച്ചി എംഎല്‍എയും സിഐടിയുവും രംഗത്തുവന്നത് ചില ഏജന്‍സികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ട്രെയ്ലര് ലോറി തൊഴിലാളികളുടെ സമരത്തെ ന്യായീകരിച്ച് ട്രെയ്ലര് ഉടമകളും രംഗത്തിറങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: