കൊച്ചി: നോട്ട് നിരോധനം മോദി എടുത്ത ചരിത്രപ്രധാനമായ തീരുമാനമാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം വി. മുരളീധരന്. ബിജെപി എറണാകുളം സമ്പൂര്‍ണ്ണ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നോട്ട് നിരോധനം ചുരുക്കം ചില മേഖലകളില്‍ തളര്‍ച്ച ഉണ്ടാക്കിയിട്ടുണ്ടാവം, എന്നാല്‍ അത് വലിയ നേട്ടത്തിലേക്കുള്ള കുതിച്ചുചാട്ടത്തിന്റെ മുന്നേടിയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എന്‍. കെ. മോഹന്‍ദാസ് അധ്യക്ഷനായി. 8ന് ബിജെപി കള്ളപ്പണ വിരുദ്ധ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 14 കേന്ദ്രങ്ങളിലും രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ നടത്തുമെന്ന് എന്‍.കെ. മോഹന്‍ദാസ് പറഞ്ഞു. മഹിള മോര്‍ച്ച സംസ്ഥാന അധ്യക്ഷ രേണു സുരേഷ്, ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ്, ബിജെപി സംസ്ഥാന സെക്രട്ടറി എ.കെ. നസീര്‍, മേഖല പ്രസിഡന്റ് അഡ്വ: നാരായണന് നമ്പൂതിരി, എന്‍.പി. ശങ്കരന്‍കുട്ടി, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ: കെ.എസ്. ഷൈജു, എം.എന്‍. മധു തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: