ആലുവ: ബൈക്കിലെത്തിയ സംഘം കാല്‍നട യാത്രക്കാരിയുടെ നാലര പവന് സ്വര്‍ണമാല പൊട്ടിച്ചെടുത്തു. അമ്പാട്ടുകാവ് എസ്എന്‍ഡിപിക്ക് സമീപം ചേറാട്ട് പറമ്പില്‍ വാടകയ്ക്ക് താമസിക്കുന്ന പറവൂര്‍ സ്വദേശിനി രാധാമണി (55)യുടെ മാലയാണ് നഷ്ടമായത്. വെള്ളിയാഴ്ച്ച രാത്രിയാണ് സംഭവം. രാധാമണിയും അയല്‍വാസികളായ ഇന്ദിര, സതി എന്നിവരും വ്യായമത്തിന് നടക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു സംഭവം. സ്ത്രീകള്‍ ബഹളം വച്ചതോടെ നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും പ്രതികളെ പിടികൂടാനായില്ല. സ്ത്രീകള്‍ പതിവായി ഇതുവഴി നടക്കുന്ന വിവരം അറിയാവുന്നവരാണ് പിടിച്ചുപറിക്ക് പിന്നിലെന്ന് സംശയിക്കുന്നു. പരിസരത്തെ സിസി ടി.വി കാമറയില്‍ നിന്നും പ്രതികളെ സംബന്ധിച്ച സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: