കൊച്ചി: പിണറായി വിജയന് മന്ത്രിസഭയിന് നിന്ന് തോമസ് ചാണ്ടിയെ പുറത്താക്കാത്തത് പാര്‍ട്ടിക്കാര്‍ക്ക് ബിനാമി ബന്ധമുള്ളതുകൊണ്ടാണെന്ന് യുവമോര്‍ച്ച ആരോപിച്ചു. വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിട്ടും കൈയേറ്റവും പൊതുമുതല്‍ കൊള്ളയടിക്കലും പ്രപൊതു സമൂഹത്തിന് വ്യക്തമായിട്ടും മുഖ്യമന്ത്രി നടപടിക്ക് തയ്യാറല്ല.
ഇടതനും വലതനും കൂടി തോമസ് ചാണ്ടിക്ക് കൊള്ള നടത്താന്‍ സാഹചര്യമൊരുക്കിയെന്നും യുവമോര്‍ച്ച ആരോപിച്ചു. തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച കൊച്ചിയിലെ വീട്ടിലേക്ക് നടത്തിയ പ്രധിഷേധ മാര്‍ച്ച് നടത്തി പോലീസ് തടഞ്ഞു. ചെറിയ തോതില്‍ ഉന്തും തള്ളും ഉണ്ടായി. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ദിനില്‍ ദിനേശ്, ജനറല്‍ സെക്രട്ടറി പി.എച്ച്. ശൈലേഷ്, ടി. ബാലചന്ദ്രന്. നിധിന് പള്ളത്ത്, ടി.കെ പ്രശാന്ത്, അനീഷ്, രഞ്ജിത്കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: