കൊച്ചി: ഡോക്ടര്‍മാരുടെ മരുന്ന് കുറിപടികള്‍ വ്യാജമായി തയ്യാറാക്കി മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും നൈട്രോസെപാം ഗുളികകള്‍ വാങ്ങി വന്‍ വിലക്ക് വില്പന നടത്തുന്ന സംഘത്തിലെ അംഗമായ യുവാവിനെ കൊച്ചി ഷാഡോ പോലീസ് പിടികൂടി. മുളവുകാട് സ്വദേശി അഫ്സല് (26) ആണ് പോലീസ് പിടിയില്‍ ആയത്.ഇയാളില്‍ നിന്നും വില്പന നടത്തിവന്ന അറുപതോളം നൈട്രോ സെപാം ഗുളികകള്‍ കണ്ടെടുത്തു.ജനറല്‍ ആശുപത്രിയിലെ സൈക്യാട്രി വിഭാഗത്തില്‍ നിന്നും ഒ പി രജിസ്ട്രേഷന് ഫോം മറ്റാരുടെയെങ്കിലും പേരില്‍ മേടിച്ച ശേഷം അതില്‍ മയക്ക് മരുന്ന് ഗുളികകളുടെ പേര് എഴുതി ഡോക്ടറുടെ ഒപ്പ് വ്യാജമായി ഇട്ടയിരുന്നു ഇവര്‍ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും മാനസികരോഗികള്‍ക്ക് നിര്‍ദ്ദേശിക്കുന്ന ലഹരി ഗുളികകളായ നൈട്രോസണ്, നൈട്രാവിറ്റ് മുതലായ നൈട്രോസെപാം ഇനത്തില്‍ പെട്ട മയക്ക് മരുന്ന് ഗുളികള്‍ വാങ്ങിയിരുന്നത്. നഗരത്തിലെ പല മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും ഒരു കുറിപ്പടി ഉപയോഗിച്ച് നിരവധി തവണ ഇവര്‍ ലഹരിഗുളികള്‍ വാങ്ങാറുണ്ടായിരുന്നു. നഗരത്തിലെ ഷോപ്പിങ്ങ് മാളുകളില്‍ കടകളില്‍ ജോലി ചെയ്യ്തു വരുന്ന ന്യൂജെന്‍ യുവാക്കള്‍ക്കായിരുന്നു ഇയാള്‍ പ്രധാനമായും ലഹരി ഗുളികകള്‍ കൈമാറിയിരുന്നത് .പത്ത് ഗുളികകള്‍ അടങ്ങിയ ഒരു സ്ട്രിപ്പ് ആയിരം രൂപയ്ക്കായിരുന്നു ഇയാള്‍ ആവശ്യക്കാര്‍ക്ക് നല്‍കിയിരുന്നത്. ഇയാളുടെ സംഘത്തിലെ അംഗങ്ങളും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളുമായവര്ക്കായി തിരച്ചില്‍ ആരംഭിച്ചതായി ഡി സി പി കറുപ്പ് സ്വാമി അറിയിച്ചു. ക്രൈം ഡിറ്റാച്ച്മെന്റ് എ സി പി ബിജി ജോര്‍ജിന്റെ നേതൃത്വത്തില്‍ ഷാഡോ എസ് ഐ ഹണി കെ ദാസ്, മുളവുകാട് എസ് ഐ ശ്യാംകുമാര്‍, എ എസ് ഐ നിസാര്‍, സി പി ഒ മാരായ ഹരിമോന്, അഫ്സല്, സന്ദീപ്, സാനുമോന്, വിശാല്‍, രാഹുല്‍, സുനില്‍,സനോജ്, ഷാജി, ഷാജിമോന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: