കൊച്ചി: 16 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കട തുടങ്ങിയത്. എല്ലാം വര്‍ഷവും മുടങ്ങാടെ 2500 രൂപ കെട്ടിട നികുതി നല്‍കുന്നുണ്ട്. മാസംതോറും 2500 രൂപ വാടകയും. എന്നാല്‍ ഒരു ദിവസം 500 രൂപപോലും വിറ്റുവരവ് ലഭിക്കുന്നില്ലെന്ന് കച്ചവടക്കാരനായ വര്‍ഗ്ഗീസ് പറയുന്നു. സര്‍ക്കാര്‍ മാറിമാറി വരുമ്പോള്‍ പൊതുമാര്‍ക്കറ്റ് ഉടന്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് പറയുന്നതല്ലാതെ, ഇതുവരെയും അതിനുള്ള നടപടി ഉണ്ടായിട്ടില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എന്‍. വേണുഗോപാല്‍ ജിസിഡിഎ ചെയര്മാനായിരുന്നപ്പോള് ഷോപ്പിംഗ് കോംപ്ലക്സ് ആക്കുന്നതിനുള്ള ശ്രമം നടന്നിരുന്നു. എന്നാല്‍ അതും പാതിവഴിയില്‍ നിലച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: