തൃപ്പൂണിത്തുറ: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷി ദിനം കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു. തൃപ്പൂണിത്തുറ സ്റ്റാച്ച്യൂ ജംങ്ങ്ഷനില്‍ നടന്ന അനുസ്മരണ സമ്മേളനം ഡിസിസി ജനറല്‍ സെക്രട്ടറി ആര്.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി. വിനോദ് അദ്ധ്യക്ഷനായിരുന്നു. ഡി സി സി ജനറല്‍ സെക്രട്ടറി ഡോ. ഗീത സജീവ് അനുസ്മരണ പ്രഭാഷണം നടത്തി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.വി.ഷാജി, കെ.പി ദേവകി, ഡി. അര്ജുനന്, പി.സി.പോള്‍, സി.എസ്. ബേബി, വി.ഡി.ജോര്‍ജ്, കെ.ബി. വേണുഗോപാല്‍, നന്ദകുമാര്‍ ആറ്റുപുറത്ത്, ശകുന്തള ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: