കാക്കനാട്: നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ സൗന്ദര്യവത്കരണത്തിനായി ആറേമുക്കാല്‍ കോടി രൂപയുടെ പ്രത്യേക പദ്ധതികള്‍ തയ്യാറാക്കി. കുട്ടികളുടെ പാര്‍ക്ക് ആധുനിക രീതിയില്‍ നവീകരിച്ച് സിസിടിവി ക്യാമറ സ്ഥാപിക്കല്‍, പഴങ്ങാട്ട്ചാല് ടൂറിസം പദ്ധതിക്ക് പാത നിര്‍മിക്കാനുളള സ്ഥലം കണ്ടെത്തല്‍, മാവേലിപുരം ട്രയാങ്കിള്‍ പാര്‍ക്ക് നവീകരിക്കല്‍ എന്നീ പദ്ധതികളൊന്നും നടന്നില്ല. സ്മാര്‍ട്ട് സിറ്റി, ഇന്‍ഫോപാര്‍ക്ക്, ജില്ലാ ഭരണ സിരാകേന്ദ്രം എന്നിവയുടെ സഹകരണത്തോടെ ഇടച്ചിറ പാലം മുതല്‍ കടമ്പ്രയാര്‍ വഴി ചിത്രപ്പുഴ പാലം വരെ വാക്ക് വേ, റോഡ് സൗന്ദര്യ വത്കരിക്കല്‍, വ്യവസായ മേഖലയുമായി സഹകരിച്ച് സെസ്സ് മുതല്‍ ജില്ലാ ജയില്‍ ജങ്ഷന് വരെയുള്ള ഭാഗവും എന്‍ജിഒ ക്വാര്‍ട്ടേഴ്സ,് കാക്കനാട് ഐഎംജി. ജങ്ഷന് എന്നി പ്രദേശങ്ങളും സൗന്ദര്യവത്കരിക്കല്‍. ചെമ്പ്മുക്ക് മുതല്‍ പാലച്ചുവട് വരെയുള്ള സ്ഥലത്ത് ജോഗിങ്് വാക്ക് വേ എന്നിവ നിര്‍മിക്കല്‍, ഉദ്യാന ലൈബ്രറി ആധുനിക നിലവാരത്തിലേക്ക് ഉയര്‍ത്തല്‍. ലൈബ്രറിയില്‍ കേന്ദ്രീകൃത എസി, സിസിടിവി എന്നിവ സ്ഥാപിച്ച് മനോഹരമാക്കല്‍…. ബജറ്റില്‍ പദ്ധതികള്‍ ഒട്ടേറെയുണ്ടയെങ്കിലും ഒന്നും നടപ്പായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: