പാലക്കാട്:ഇന്ത്യയുടെ ആദ്യ ഉപ പ്രധാനമന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനത്തോടനുബന്ധിച്ച് നെഹ്റു യുവ കേന്ദ്ര ദേശീയ ഏകതാ ദിനം ആചരിച്ചു. പരിപാടിയുടെ ഭാഗമായി കോട്ട മൈതാനം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് തുടങ്ങിയ കൂട്ടയോട്ടം നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീളാ ശശിധരന് ഫ്ലാഗ് ഓഫ് ചെയ്തു.
നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് കോഡിനേറ്റര്‍ എം. അനില്‍കുമാര്‍ അധ്യക്ഷനായി . വിക്ടോറിയ കോളേജ് എന്‍. എസ്. എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. വി. രവി, കെ. വിനോദ്കുമാര്‍ , കെ .ഷിജിത്കുമാര്‍, കെ. രാഹുല്‍ , പി. മുഹമ്മദ് സാലിഹ് എന്നിവര്‍ പങ്കെടുത്തു. നെഹ്റു യുവ കേന്ദ്രയുടെയും, നാഷണല്‍ സര്‍വീസ് സ്കീംന്റെയും നൂറോളം വോളന്റീര്‍മാര്‍ കൂട്ട ഓട്ടത്തില്‍ പങ്കാളികളായി.
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചരമദിനത്തോടനുബന്ധിച്ച് നടത്തിയ ദേശീയ പുനരര്‍പ്പണ ദിനത്തില്‍ നെഹ്റു യുവകേന്ദ്ര വൊളന്റിയര്‍മാര്‍ക്ക് ജില്ലാ കോഡിനേറ്റര്‍ എം.അനില്‍കുമാര്‍ പുനരര്‍പ്പണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: