സ്കോളര്‍ഷിപ്പോടെ ‘എംഫാം’ പഠനത്തിനുള്ള യോഗ്യതാ പരീക്ഷയായ ഗ്രാഡുവേറ്റ് ഫാര്‍മസി ആപ്ടിട്യൂഡ് ടെസ്റ്റ് (GPAT 2018) ദേശീയ തലത്തില്‍ ജനുവരി 20 ന് നടക്കും. ടെസ്റ്റ് നടത്തുന്നത് AICTE ആണ്.
അംഗീകൃത ഫാര്‍മസി ബിരുദക്കാര്‍ക്കും ഫൈനല്‍ ബിഫാം വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല.
ടെസ്റ്റില്‍ പങ്കെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഡിസംബര്‍ 18 വരെ സമയമുണ്ട്. നിര്‍ദ്ദേശാനുസരണം www.aicte-gpat.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.
ടെസ്റ്റ് ഫീസ് 1400 രൂപ. വനിതകള്‍, പട്ടികജാതി/വര്‍ഗ്ഗം, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 700 രൂപ. ബാങ്ക് ചാര്‍ജ് നല്‍കണം. ക്രഡിറ്റ്/ഡെബിറ്റ് കാര്‍ഡ് വഴിയോ നെറ്റ് ബാങ്കിംഗിലൂടെയോ ഫീസ് അടയ്ക്കാം.
കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റില്‍ ഒബ്ജക്ടീവ് മാതൃകയില്‍ 125 ചോദ്യങ്ങളുണ്ടാവും. മൂന്ന് മണിക്കൂര്‍ സമയം ലഭിക്കും. ശരി ഉത്തരത്തിന് 4 മാര്‍ക്ക്. ഉത്തരം തെറ്റിയാല്‍ ഒാരോ മാര്‍ക്ക് വീതം കുറയ്ക്കും. മൂല്യനിര്‍ണയത്തിന് നെഗറ്റീവ് മാര്‍ക്കിംഗ് രീതിയാണ്. അഡ്മിറ്റ് കാര്‍ഡ് ജനുവരി 5 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവയാണ് കേരളത്തിലെ ടെസ്റ്റ് സെന്ററുകള്‍. ഫലപ്രഖ്യാപനം ഫെബ്രുവരി 14 ന് ഉണ്ടാവും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.aicte-gpat.in.
പ്രതികരിക്കാൻ ഇവിടെ എഴുതുക: