പാലക്കാട്: സുസ്ഥിരമായ സാമൂഹിക ക്ഷേമവികസന പ്രവര്‍ത്തങ്ങള്‍ നടപ്പാക്കുന്നതിനും സാമൂഹിക പ്രവര്‍ത്തകര്‍ പ്രാഥമികമായി അറിഞ്ഞിരിക്കേണ്ട വിഷയങ്ങളില്‍ അഭിപ്രായങ്ങള്‍ തേടിയും എസ്ആര്സിപഠിതാക്കള്
പഠന രേഖ തയ്യാറാക്കി. കോമണ്‍ വെല്‍ത്ത് ഓഫ് ലേണിങ് കാനഡയും കേരള സ്റ്റേറ്റ് റിസോര്‍സ് സെന്ററും സംയുക്തമായി നടപ്പാക്കിയ സര്‍ട്ടിഫിക്കറ്റ് കോഴ്സിന്റെ ഭാഗമായാണ് വിവിധ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചും സ്ഥാപന മേധാവികളുമായി ചര്‍ച്ച നടത്തിയും പഠനറിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ആറുമാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമില്‍ സാക്ഷരത പ്രേരക്മാര്‍ക്കു പുറമെ സന്നദ്ധ സംഘടന പ്രവര്‍ത്തകരും സാമൂഹിക പ്രവര്‍ത്തനത്തില്‍ താല്പര്യമുള്ളവരുമാണ് ഈ കോഴ്സില്‍ പഠിതാക്കളായുള്ളത്. മികച്ച സാമൂഹിക പ്രവര്‍ത്തകരെ വാര്‍ത്തെടുക്കുകയാണ് വിദൂര പഠന രീതിയിലുള്ള ഈ കോഴ്സിന്റെ ലക്ഷ്യം.
പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സാമൂഹ്യ നീതി വകുപ്പ്, ജില്ല പബ്ലിക് ലൈബ്രറി തുടങ്ങിയ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് ആശയ വിനിമയം നടത്തി. ഗ്രൂപ് ചര്‍ച്ചകളിലും ക്ലാസ്സുകളിലും ഫാക്കല്‍റ്റിമാരായ എം.ഭാസ്ക്കരന്‍, കെ.രാജഗോപാല്‍, കെ.ഭാസ്ക്കരന്‍ എന്നിവര്‍ പങ്കെടുത്തു.
ടീം ലീഡര്‍ പേരൂര്‍ രാജഗോപാലന്‍ പാഠ്യപദ്ധതിയുടെ ഭാഗമായുള്ള സ്ഥാപന സന്ദര്‍ശനത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: