പാലക്കാട്: നവംബര്‍ 5 മുതല്‍ 7 വരെ ഒറ്റപ്പാലത്ത് നടക്കുന്ന ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തിന്റെ മത്സരക്രമമായി. 5ന് സാമൂഹ്യ ശാസ്ത്രമേള എന്എസ്എസ്കെപിടിഎച്ച്എസ്സിലും, ഗണിത ശാസ്ത്രമേള എല്എസ്എന്ജിഎച്ച്എസ്സിലും, 6ന് പ്രവൃത്തി പരിചയ മേളയും, 7ന് ശാസ്ത്രമേളയും എല്എസ്എന്ജിഎച്ച്എസ്സിലും നടക്കും.
ഐടി മേള 6നും 7നും എല്എസ്എന്ജിഎച്ച്എസ്സില് നടക്കും. പ്രവൃത്തി പരിചയ പ്രദര്‍ശന മത്സരം 7 നായിരിക്കും. പന്ത്രണ്ട് ഉപജില്ലകളില്‍ നിന്നായി ആറായിരത്തില്പരം ശാസ്ത്ര പ്രതിഭകള്‍ ശാസ്ത്രോത്സവത്തില്‍ മത്സരിക്കും. മത്സരങ്ങളുടെ രജിസ്ട്രേഷന് 4ന് എന്‍എസ്എസ്കെപിടി ഹൈസ്കൂളില്‍ നടക്കും.
ശാസ്ത്രോത്സവം സംഘാടക സമിതിയുടെ അവലോകന യോഗത്തില്‍ ഒറ്റപ്പാലം നഗരസഭാ ചെയര്മാന് എന്‍. എം.നാരായണന് നമ്പൂതിരി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.കൃഷ്ണന്, സൂപ്രണ്ട് പി.തങ്കപ്പന്, ക്യു.ഐ. പി അധ്യാപക സംഘടനാ പ്രതിനിധികളായ കെ.എ.ശിവദാസ്,ഹമീദ് കൊമ്പത്ത്, കരീം പടുകുണ്ടി ല്‍,കെ.ശ്രീജേഷ്, എം.എന്‍.വിനോദ്, കെ.ശ്രീധരന്, ഗിരീഷ്കുമാര്‍, എം.ആര്.സുരേഷ്കുമാര്‍, ശാസ്ത്ര, ഗണിത, പ്രവൃത്തി പരിചയ ക്ലബ്ബ് ജില്ലാ അസോസിയേഷനുകളുടെ സെക്രട്ടറിമാരായ പ്രകാശ്നാരായണന്, നന്ദകുമാര്‍, ആര്.ശാന്തകുമാരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മേളയുടെ ലോഗോ പ്രകാശനം എന്‍.എം.നാരായണന് നമ്പൂതിരി ജനറല്‍ കണ്‍വീനര്‍ ഡി.ഡി.ഇ പി.കൃഷ്ണന് നല്കി നിര്‍വ്വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: