കല്‍പ്പറ്റ: ജില്ലാ എംപ്ലോയ്മെന്റ് ഓഫീസിന്റെ നാലു ദിവസത്തെ സംരംഭകത്വ മാര്‍ഗ്ഗ നിര്‍ദ്ദേശക പരിശീലനത്തിന് തുടക്കമായി. നഗരസഭാ ചെയര്‍പേഴ്സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. പുതിയ വികസന വഴികള്‍ സ്ത്രീകളുടെതാണെന്നും സാധ്യതകള്‍ പ്രയോജനപ്പെടുത്താനുള്ള സ്ത്രീകളുടെ മനോഭാവമാണ് മാറേണ്ടതെന്നും അവര്‍ പറഞ്ഞു. വിവിധ പരിശീലകരില്‍ നിന്നും തെരഞ്ഞെടുത്ത 50 തയ്യല്‍ സ്വയംതൊഴില്‍ സംരംഭകര്‍ക്കാണ് പരിശീലനം നല്‍കുന്നത്. സംരംഭകത്വത്തിന്റെ സാധ്യതകള്‍ എന്ന വിഷയത്തില്‍ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലനത്തിലെ ആല്ബിന് ജോണും ചെറുകിട സംരംഭങ്ങളുടെ അതിജീവന വഴികള്‍ എന്ന വിഷയത്തില്‍ മൈക്രോ എന്റര്‍പ്രൈസസ് ജില്ലാ കോര്‍ഡിനേറ്റര്‍ എസ്.ഷീനയും തയ്യല്‍ സംരംഭങ്ങളുടെ നൂതന പ്രവണതകള്‍-പ്രായോഗിക പരിശീലനം എന്ന വിഷയത്തില്‍ സലീമ സെയ്തലവിയുമാണ് ക്ലാസെടുക്കുക. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ എ.ആര്.രവികുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സെല്‍ഫ് എംപ്ലോയ്മെന്റ് ഓഫീസര്‍ ടി.അബ്ദുള്‍ റഷീദ്, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഡാര്‍ലി ഇ പോള്‍, ആല്ബിന് ജോണ്‍, ജൂനിയര്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ ബിജു അഗസ്റ്റിന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: