പുല്‍പ്പള്ളി: ഭിന്നശേഷിയുള്ള കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യവുമായി സംയോജിത സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നു. 26, 27, 28 തിയതികളില്‍ പുല്‍പ്പള്ളി കൃപാലയ സ്പെഷ്യല്‍ സ്കൂളില്‍ മയില്‍പ്പീലി-2017 എന്ന പേരിലാണ് പരിപാടി. വിജയ എച്ച്എസ്എസ്, സെന്റ് ജോര്‍ജ് യുപിഎസ്, ജയശ്രീ എച്ച്എസ്, കബനിഗിരി എച്ച്എസ്, പയ്യംപള്ളി എച്ച്എസ് എന്നീ സ്കൂളുകളിലെ കുട്ടികളും ജില്ലയിലെ വിവിധ സ്പെഷ്യല്‍ സ്കൂളുകളില്‍നിന്നുമായി 90ഓളം വിദ്യാര്‍ഥികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ സംഘടിപ്പിച്ച ക്യാമ്പ് കുട്ടികള്‍ക്ക് ഉപകാരപ്രദമായതിന്റെ അടിസ്ഥാനത്തിലാണ് ക്യാമ്പ് വീണ്ടും ഒരുക്കുന്നത്. വിവിധ പ്രവര്‍ത്തനങ്ങള്‍, ക്ലാസുകള്‍, മാതാപിതാക്കള്‍ക്ക് ട്രയിനിംഗ്, നാടന്‍ പാട്ടുകള്‍, കോമഡി ഷോ, സംഗീതം, നൃത്തം, അഭിനയം, നിര്‍മാണം, ചിത്രരചന തുടങ്ങിയവയാണ് ക്യാമ്പില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. കാഞ്ചനമാല ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പുല്‍പ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് അധ്യക്ഷത വഹിക്കും.
പത്രസമ്മേളനത്തില്‍ പ്രധാനധ്യാപിക സിസ്റ്റര്‍ ആന്‍സ് മരിയ, ക്യാമ്പ് കോ ഓര്‍ഡിനേറ്റര്‍ ടി.യു.ഷിബു, സന്തോഷ്, സിസ്റ്റര്‍ ടെസ്ലിന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: