പാലക്കാട്:ജില്ലയില്‍ രണ്ടാംവിള നെല്‍കൃഷി ആരംഭിക്കുന്നതിന് മുന്നോടിയായി കനാലുകള്‍ വൃത്തിയാക്കാന്‍ ജലസേചനവകുപ്പിന് ആവശ്യമായ തുക അനുവദിക്കണമെന്ന് ജില്ലാ പഞ്ചായത്ത് ഭരണസമിതി സംസ്ഥാന സര്‍ക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കനാലുകളെല്ലാം ചളിയടിഞ്ഞും കാടുനിറഞ്ഞും ഉപയോഗശൂന്യമാണ്. കൃഷിക്ക് നവംബര്‍ ആദ്യം മുതല്‍ ജലവിതരണം നടത്തേണ്ടതുണ്ട്. സാങ്കേതിക കാരണങ്ങളാല്‍ തൊഴുലുറപ്പ് പദ്ധതിയില്‍ കനാല്‍ നവീകരണം സാധ്യമല്ല.കനാല്‍ നവീകരണത്തിന് തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്താന്‍ നിവേദനം നല്കി. ഈ സാഹചര്യത്തിലാണ് ജലസേചന വകുപ്പിന് കൂടുതല്‍ ധനസഹായവും തൊഴിലുറപ്പ് പദ്ധതിയുടെ സഹായവും സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: