തലപ്പുഴ: കാട്ടാന ശല്യത്താല്‍ പൊറുതിമുട്ടി പുതിയിടം മുനീശ്വരന്‍ കോവില്‍ ക്ഷേത്രപരിസരം. കഴിഞ്ഞ ദിവസങ്ങളിലിറങ്ങിയ കാട്ടാന ക്ഷേത്രത്തിന്റെ സ്റ്റോര്‍ റൂം തകര്‍ത്ത് തരിപ്പണമാക്കി. ആനയിറങ്ങുന്നത് ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്കൊപ്പം പ്രദേശവാസികളുടെയും ഉറക്കം കെടുത്തുകയാണ്. ഫെന്‍സിംഗ് നിര്‍മ്മിച്ച് ഭക്തരുടെയും പ്രദേശവാസികളുടെയും ഭീതിയകറ്റണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
തവിഞ്ഞാല്‍ പഞ്ചായത്തിലെ തലപ്പുഴ പുതിയിടം പ്രദേശത്താണ് മുനീശ്വരന്‍ കോവില്‍ ക്ഷേത്രം. കുന്നില്‍മുകളിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വനത്താല്‍ ചുറ്റികിടക്കുന്ന പ്രദേശമായതിനാല്‍ കാട്ടാന ഭീതിയിലുമാണ്. ക്ഷേത്രത്തിനു ചുറ്റും ഫെന്‍സിംഗ് ഇല്ലാത്തതാണ് ആന ഇറങ്ങാന്‍ കാരണം നിരവധി തവണ ഫെന്‍സിംഗ് ഇടണമെന്നാവശ്യപ്പെട്ട് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു.
ക്ഷേത്രത്തിന്റെ സമീപ പ്രദേശമായ പുതിയിടം, മക്കിമല പ്രദേശങ്ങളിലെ വനാതിര്‍ത്തികളില്‍ ഫെന്‍സിംഗ് നിര്‍മ്മിച്ചെങ്കിലും ക്ഷേത്രത്തിന് ചുറ്റും ഫെന്‍സിംഗ് ഇല്ലാത്തതാണ് കാട്ടാനകള്‍ ഇറങ്ങാന്‍ ഇടയാക്കുന്നത്. ഫെന്‍സിംഗ് നിര്‍മ്മിച്ച് ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ ഭീതിയകറ്റണമെന്നാണ് ക്ഷേത്രം ഭാരവാഹികളുടെ ആവശ്യം
പ്രതികരിക്കാൻ ഇവിടെ എഴുതുക: