പാലക്കാട്:കേരളത്തിലെ ചുമട്ട് തൊഴിലാളികള്‍ക്ക് തൊഴില്‍ ചെയ്യുവാനുള്ള അവകാശത്തെ കവര്‍ന്നെടുത്തുകൊണ്ട് ഇടത്പക്ഷ സര്‍ക്കാര്‍ കൊണ്ട് വന്ന ഓര്‍ഡിനന്‍സ് തൊഴിലാളി വിരുദ്ധമാണെന്ന് ബിഎംഎസ് ജില്ലാ ജോ.സെക്രട്ടറി കെ.സുധാകരന് പറഞ്ഞു.
ചുമട്ടു മസ്ദൂര്‍ സംഘം ക്ഷേമനിധി ബോര്‍ഡിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.തൊഴിലാളികളുടെ പേര് പറഞ്ഞ് ഭരണത്തില്‍ കയറിയ പിണറായി സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ മുഖമാണ് ഈ ഓര്‍ഡിനന്‍സിലൂടെ പ്രത്യക്ഷമാകുന്നത്.
കോര്‍പ്പറേറ്റുകളെ സഹായിക്കുന്നതിന് വേണ്ടി ഏര്‍പ്പെടുത്തിയതാണ് ഈ ഓര്‍ഡിനന്‍സ്. പാവപ്പെട്ട ചുമട്ട് തൊഴിലാളികളുടെ വയറ്റത്തടിച്ചുകൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സ് പിന്‍വലിച്ച് തൊഴിലാളികളോട് മാപ്പ് പറയണമെന്ന് കെ.സുധാകരന് പറഞ്ഞു.
യൂണിയന് പ്രസിഡന്റ് വി.മാധവന് അദ്ധ്യക്ഷത വഹിച്ചു. ജില്ല ജോ. സെക്രട്ടറി കെ.ചന്ദ്രന്, വൈസ് പ്രസിഡന്റ് എസ്.രാജേന്ദ്രന്, മേഖല പ്രസിഡന്റ് എം.ദണ്ഡപാണി, ജോ.സെക്രട്ടറി പി.എം. വേലു നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: