കല്ലടിക്കോട്: കേരള പോലീസ് അസോസിയേഷന് കുടുബ സഹായ വിതരണം പാലക്കയം നെരവ് മലങ്കര കത്തോലിക്ക പാരിഷ് ഹാളില്‍ നടന്ന ചടങ്ങില്‍ കെ.വി.വിജയദാസ് എംഎല്‍എ നിര്‍വ്വഹിച്ചു. റോഡപകടത്തില്‍ മരിച്ച പാലക്കയം നിവാസിയായിരുന്ന സഹപ്രവര്‍ത്തകര്‍ സന്ദീപിന്റെ കുടുബത്തിനുള്ള അഞ്ച് ലക്ഷത്തോളം വരുന്ന രൂപ ധനസഹായമായിരുന്നു നല്‍കിയത.്
കെപിഎ ജില്ലാ പ്രസിഡന്റ് സി.സത്യന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി പ്രിതീഷ് കുമാര്‍ മുഖ്യാതിത്ഥിയായിരുന്നു, എം.ശിവകുമാര്‍, ഡിവൈഎസ്പി സുന്ദരന്‍, തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി സുജാത, കെപിഐ പ്രസിഡന്റ് എം.നൂര്‍ മുഹമ്മദ്, സെക്രട്ടറി കെ.ടി.രാമദാസ് , സിഐ. ഹിദായത്തുള്ള മാബ്ര, പഞ്ചായത്ത് മെമ്പര്‍ റെജി കുറ്റിക്കല്‍, കെപിഎ അംഗം പി.മണികണഠന്, കെ.കെ.നാരായണന്, ഫാ ബിജു ഇയൊളി കുടിയില്‍, ഫാ.അല്‍ജോ കുറ്റിക്കാടന്‍, കെ.വി.മാണി, ഇ.ആര്.രഞ്ജിത്ത്, വി.ജയന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: