കൂറ്റനാട്: പട്ടാമ്പി പള്ളിപ്പുറം കൊടിക്കുന്ന് ഭഗവതിക്ഷേത്ര ദേവസ്വത്തിന്റെ ദേവീപുരസ്കാരത്തിന് കവിയും ഗാനരചയിതാവുമായ എസ്. രമേശന് നായര്‍ അര്‍ഹനായി. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. നവംബര്‍ 13ന് രാവിലെ 10ന് ക്ഷേത്രത്തില്‍ നടക്കുന്ന പൂരംപടഹാര മഹോത്സവ സദസ്സില്‍വെച്ച് പുരസ്കാരം സമ്മാനിക്കുമെന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ പി. പ്രകാശന്, സേവാസമിതി പ്രസിഡന്റ് പി.വി. അച്യുതന്‍കുട്ടി, സെക്രട്ടറി പി.വി. ജയരാജ്, ശശികുമാര്‍, ശ്രീകുമാര്‍ എന്നിവര്‍ അറിയിച്ചു.
ക്ഷേത്രം ട്രസ്റ്റി കോഴിക്കോട് സാമൂതിരിരാജ പുരസ്കാരം സമ്മാനിക്കും. ചടങ്ങില്‍ ടി.ആര്. രാമവര്‍മ്മരാജ അധ്യക്ഷനാവും. 12മത് പരുസ്കാരത്തിനാണ് എസ്. രമേശന്‍നായര്‍ അര്‍ഹനായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: