കൊല്ലങ്കോട്:ജാതിവിവേചനത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കേണ്ടി വന്ന മുതലമട അംബേദ്കര്‍ കോളനി നിവാസികള്‍ക്ക് ലഭിച്ച വാഗ്ദാനങ്ങള്‍ കടലാസിലൊതുങ്ങി.അയിത്തം ജാതിവിവേചനം എന്ന പേരില്‍ തുടങ്ങിയ സമരം ദേശീയ തലത്തില്‍വരെ ശ്രദ്ധ നേടിയിരുന്നു.ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയിലേക്കുള്ള ഫണ്ട് വിനിയോഗിക്കാത്തതില്‍ പ്രതിഷേധിച്ച് കോളനിവാസികള്‍ ബ്ലോക്ക് ഓഫീസ് മാര്‍ച്ചും റോഡ് ഉപരോധവും നടത്തി.
പട്ടികജാതി വകുപ്പ് കോളനിയിലുള്ള ഭവനപദ്ധതികള്‍ക്കായി ജൂലൈ 19 ന് അനുവദിച്ച 92.35 ലക്ഷം രൂപയില്‍ ഒരുരൂപപോലും വിനിയോഗിക്കാതെ മുതലമട ഗ്രാമപഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും വൈകിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് വീട്ടമ്മമാരും കുട്ടികളും ഉള്‍പെടെ ഇരുന്നൂറിലധികം പേര് കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് സമരവുമായെത്തിയത്.
ജാതിവിവേചനം നിലനില്‍ക്കുന്ന കോളനിയില്‍ ഭവന പദ്ധതികളില്‍ അര്‍ഹരായവര്‍ക്ക് വീടുകള്നല്കാതെയും അറ്റകുറ്റപണികള്‍ നടത്തേണ്ടവര്‍ക്ക് തുക അനുവദിക്കാതെയും ഉദ്യോഗസ്ഥര്‍ നടത്തുന്ന അനീതിക്കെതിരെ കോളനിവാസികള്‍ പ്രതിഷേധവുമായെത്തിയത്.കൊല്ലങ്കോട് ബ്ലോക്ക് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്താനായി വന്നവരെ പോലീസ് തടഞ്ഞതോടെ പാതയോരത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ഉദ്യോഗസ്ഥരില്‍നിന്നും മറുപടി ലഭിക്കാതെ പിരിഞ്ഞുപൊകില്ലെന്ന് പറഞ്ഞ് വീട്ടമ്മമാര്‍ റോഡില്‍ കുത്തിയിരുന്ന് ഉപരോധ സമരം നടത്തിയതടെ സിഐ ബെന്നി ഇടപെട്ട് കൊല്ലങ്കോട് ബ്ലോക്ക് ഓഫീസിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ചക്ക് സംവിധാനമൊരുക്കി.തുടര്‍ന്ന് ബ്ലോക്ക് സെക്രട്ടറി ചാര്‍ജുള്ള ശശികുമാറുമായി ചര്‍ച്ച നടത്തി.കോളനിയില്‍ 35 പേര്‍ക്ക് ഭവന പദ്ധതി അന്തിമമായി അംഗീകരിച്ചിട്ടുണ്ടെന്നും,ലിസ്റ്റ് ജില്ലാ പട്ടികജാതി ഓഫീസിലേക്ക് അയച്ചിട്ടുണ്ടെന്നും രണ്ടുദിവസത്തിനകം ഫണ്ട് വിനിയോഗം നടപ്പിലാക്കുമെന്ന് ബി.ഡി.ഒ ഉറപ്പുനല്‍കി.
മുതലമട പഞ്ചായത്തില്‍നിന്നും ബ്ലോക്ക് ഓപീസിലേക്ക് നല്കുന്ന രേഖകളിലെ കാലതാമസമാണ് പദ്ധതി വൈകിക്കുന്നതിന് കാരണമായതെന്നും ആകെ ലഭിച്ച് 40 അപേക്ഷകളിലാണ് അന്തിമപട്ടിക തയ്യാറാക്കിയിട്ടുള്ളത്. ഇവയില്‍ അനര്‍ഹരായവര്‍ കടന്നിട്ടുണ്ടെങ്കില്‍ പരാതി നല്‍കാമെന്നും അര്‍ഹരായവര്‍ പുറത്തായിട്ടുണ്ടെങ്കിലും പരാതി നല്‍കാമെന്ന് സമരക്കാരോട് ബി.ഡി.ഒ പറഞ്ഞു.ഇതനുസരിച്ച് അനര്‍ഹരായ ആറുപേരെ കണ്ടെത്തി ലിസ്റ്റില്‍ നിന്നും പുറത്താക്കികൊണ്ട് മൂന്ന് അര്‍ഹരെ ഉള്‍പെടുത്തണമെന്ന് അപേക്ഷനല്‍കി.
രണ്ടുദിവസത്തിനകം ഫണ്ട് വിനിയോഗത്തിന്റെ നടപടികള്‍ ആരംഭിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് സമരത്തിന് നേതൃത്വം നല്കിയ ശിവരാജന് പറഞ്ഞു.രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി അംബേദ്കര്‍ കോളനിയിലെ ചക്ലിയ വിഭാഗക്കാര്‍ക്ക് ആനുകൂല്യം നല്‍കുന്നതിനെ ചെറുക്കുന്നവര്‍ക്കെതിരെ സമരം ശക്തമാക്കുമെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍വരെ കോളനി സന്ദര്‍ശിച്ചിട്ടും മുതലമട പഞ്ചായത്ത് അധികൃതരുടെയും ഭരണക്കാരുടെയും കോളനിയോടുള്ള അനാസ്ഥ മനുഷ്യാവകാശ ലംഘനമാണെന്ന് സമരത്തിനെത്തിയ കോളനിവാസിയായ പഴണാള്, ചിത്ര, അര്ക്കാണി എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: