ഒറ്റപ്പാലം:പത്തരിപ്പാല മൗണ്ട് സീന പബഌക്ക് സ്കൂളില്‍ ഇന്നലെ നടന്ന സിബിഎസ്സി ജില്ലാ കലോത്സവത്തില്‍ വിവിധ കലാമത്സരങ്ങള്‍ നടന്നു.
തിരുവാതിര കളി, നാടോടി നൃത്തം, ഭരതനാട്യം, ഡിജിറ്റല്‍ പെയിന്റിംഗ്, ഇംഗ്ലീഷ് പ്രസംഗം, കര്‍ണ്ണാടക സംഗീതം, ഇംഗ്ലീഷ് നിമിഷ പ്രസംഗം തുടങ്ങിയ വിഭാഗങ്ങളില്‍ വിവിധകാറ്റഗറിയിലാണുമത്സരങ്ങള് നടന്നത്. ഇംഗ്ലീഷ് നിമിഷ പ്രസംഗം കാറ്റഗറി മൂന്നില്‍ ശ്രീകൃഷ്ണപുരം കെ.ഇ.സെന്റ് ഡൊമനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥിനി ഫാത്തിമ ഫാബിയും കര്‍ണ്ണാടക സംഗീതത്തില്‍ സായി കൃഷ്ണനും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
കാറ്റഗറി രണ്ടില്‍ പെണ്‍കുട്ടികളുടെ നാടോടി നൃത്തത്തില്‍ മുട്ടിക്കുളങ്ങര സെന്റ് ആന്‍സ് സീനിയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥിനി എ.സുപ്രിയയും, പാലക്കാട് അമൃത വിദ്യാലയം വിദ്യാര്‍ത്ഥിനി വി.ഗായത്രി ഭരതനാട്യത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
തിരുവാതിര കളിയില്‍ പാലക്കാട് ലയണ്സ്സ്കൂള് വിദ്യാര്‍ത്ഥിനി ശ്വേത& ടീം ഒന്നാം സ്ഥാനത്തെത്തി.ഡിജിറ്റല്‍ പെയിന്റിംഗ് വിഭാഗത്തില്‍ പാല പുറം ലക്ഷ്മീ നാരായണ സ്കൂള്‍ മോഹന്‍ ഒന്നാം സ്ഥാനവും, പള്ളിപ്പുറം സെന്റ് റാഫേല്‍ സ്കത്രീഡന് സ്കൂള്‍ മുഹ്സില്‍ ഇസ്മായിലിനു രണ്ടാം സ്ഥാനവും ലഭിച്ചു.
കാറ്റഗറി രണ്ടില്‍ ഒന്നാം സ്ഥാനം സെന്റ് റാഫേല്‍ കത്രീഡല്‍ സ്കൂളിനും, രണ്ടാം സ്ഥാനം പാറപ്പുറം ലക്ഷ്മീ നാരായണ സ്കൂളിനും കിട്ടി. ഇംഗ്ലീഷ് പ്രസംഗ മത്സരത്തില്‍ കരാകുറുശ്ശി എ.കെ ദാറുസ്സലാം ഇംഗ്ലീഷ് മീഡിയം സ്കൂളിനും ശ്രീകൃഷ്ണപുരം സെന്റ് ഡൊമനിക്ക് സ്കൂളിനും ലഭിച്ചു.
16നു നടക്കണ്ട മത്സരങ്ങള്‍ ഹര്‍ത്താലിനെ തുടര്‍ന്നു 17 ലേക്കു മാറ്റിയതായും അന്നേ ദിവസം മറ്റ് മത്സരങ്ങള്‍ നടക്കുന്നതാണെന്നും സ്കൂള്‍ അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: