അഗളി:നിര്‍ദ്ദിഷ്ട അട്ടപ്പാടി ബദല്‍ റോഡു വിഷയത്തില്‍ രണ്ടു തട്ടിലായി പ്രദേശവാസികള്‍. മുക്കാലി, മെഴുകും പാറ, തെങ്കര റോഡ് വേണമെന്നൊരു വിഭാഗവും അഗളി പൂഞ്ചോല റോഡിനായി മറ്റൊരു വിഭാഗവും രംഗത്തെത്തി.
കഴിഞ്ഞ വെള്ളിയാഴ്ച കൂടിയ സര്‍വ്വകക്ഷി യോഗത്തില്‍ മണ്ണാര്‍ക്കാട് ആനക്കെട്ടി ചുരം റോഡു നിലനിര്‍ത്തി കൊണ്ട് അഗളി പൂഞ്ചോല റോഡിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുവാന്‍ ധാരണയായിരുന്നു. ഇതിനായി 21 അംഗ ആക്ഷന്‍ കമ്മറ്റിയെ യോഗത്തില്‍ തിരഞ്ഞെടുത്തിരുന്നു.
എന്നാല്‍ യോഗത്തില്‍ പങ്കെടുത്ത ഒരു വിഭാഗം തീരുമാനത്തിനെതിരായിരുന്നു. ഇതിനെ തുടര്‍ന്നാണ് ശനിയാഴ്ച ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കക്കൂപ്പടിയില് കണ്വെന്ഷന് നടത്തിയത്.
നിര്‍ദിഷ്ട ബദല്‍ റോഡ് അട്ടപ്പാടിയിലെ എല്ലാ ആദിവാസി, കര്‍ഷക, വ്യാപാരി, സമൂഹത്തിന്റെയും താല്പര്യം സംരക്ഷിച്ചു കൊണ്ടാവണം. കൂടാതെ സൈലന്റ് വാലി, അട്ടപ്പാടിയുടെ പ്രവേശന കവാടമായ മുക്കാലിയുടെയും പൈതൃകം സംരക്ഷിച്ചു കൊണ്ടാവണം ബദല്‍ റോഡ് വരേണ്ടതെന്നാണ് ഇവര്‍ വാദിക്കുന്നത്. യോഗം മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യൂസഫ് പാലക്കല്‍ ഉദ്ഘാടനം ചെയ്തു.
കേരള കോണ്‍ഗ്രസ്(ജെ) ജില്ലാ പ്രസിഡന്റ് വി.ഡി. ജോസഫ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് കെ.രാജന്, മുസ്ലീം ലീഗ് മേഖല പ്രസിഡന്റ് പി.എസ്.അബ്ദുള്‍ അസീസ്, ഡി.സി.സി. അംഗം എം.ആര്. സത്യന്, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തംഗം എം.എ. മാത്യു, ഗ്രാമ പഞ്ചായത്തംഗങ്ങളായ മിനി രാജന്, സജിനാ നവാസ്, ഫൈസല്‍ ആന മൂളി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: