മാനന്തവാടി: തുടര്‍ച്ചയായി മൂന്ന് വര്‍ഷം വിജയക്കിരീടം സ്വന്തമാക്കിയ മീനങ്ങാടി ജിഎച്ച്എസ്എസിനെ ബഹുദൂരം പിന്നിലാക്കി ഒമ്പതാമത് വയനാട് റവന്യു സ്കൂള്‍ കായികമേളയില്‍ ഓവറോള്‍ കിരീടം. അവസാനംവരെ ഇഞ്ചോടിഞ്ച് മത്സരം നടന്ന ഉപജില്ലാ വിഭാഗത്തില്‍ പോയിന്റില്‍ മൂന്ന് പോയിന്റ് വിത്യാസത്തില്‍ ബേത്തരി ഉപജില്ല കിരീടം നിലനിര്‍ത്തി.
മുന്‍ വര്‍ഷം 396 പോയിന്റ് നേടി ഒന്നാം സ്ഥാനത്തെത്തിയ ബത്തേരി ഉപജില്ല ഈ വര്‍ഷം ആതിഥേയരുടെ മുന്നേറ്റത്തില്‍ 32 സ്വര്‍ണ്ണം, 39 വെള്ളി, 33 വെങ്കലം എന്നിവ നേടി 330 പോയിന്റുമായാണ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. മുന്‍ വര്‍ഷം 279 പോയിന്റ് മാത്രമുണ്ടായിരുന്ന മാനന്തവാടി ഉപജില്ല ഈവര്‍ഷം 34 സ്വര്‍ണ്ണം, 34 വെള്ളി, 31 വെങ്കലം എന്നിവ നേടി 327 പോയിന്റോടെ രണ്ടാമതായി. വൈത്തിരി ഉപജില്ലക്ക് 17 സ്വര്‍ണ്ണം, 13 വെള്ളി, 12 വെങ്കലം എന്നിവയോടെ 123 പോയിന്റ് നേടി.
136 പോയിന്റോടെയാണ് കാട്ടിക്കുളം ജിഎച്ച്എസ്എസ് ഓവറോള്‍ കിരീടം നേടിയത്. ഒന്‍പത് സ്വര്‍ണ്ണം, 14 വെള്ളി, നാല് വെങ്കലം എന്നിവ നേടി 91 പോയിന്റോടെ മീനങ്ങാടി ജിഎച്ച്എസ്എസ് രണ്ടാം സ്ഥാനത്തെത്തി. മുന്‍ വര്‍ഷം 112 പോയിന്റായിരുന്നു മീനങ്ങാടി നേടിയത്. മുന്‍ വര്‍ഷം 13ാം സ്ഥനാത്തായിരുന്ന കാക്കവയല്‍ ജിഎച്ച്എസ് എസ് 64 പോയിന്റ് നേടി മൂന്നാം സ്ഥാനവും ആതിഥേയരായ മാനന്തവാടി ജിവിഎച്ച്എസ്എസ് 31 പോയിന്റ് നേടി നാലാം സ്ഥാനത്തെത്തിയതും ശ്രദ്ധേയമായി.
സമാപന യോഗത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി വിജയികള്‍ക്ക് ട്രോഫികള്‍ നല്കി. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ പ്രതിഭാശശി അദ്ധ്യക്ഷം വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: