ഓരോ വണ്ടിയുടെയും കരുത്ത് അതിന്റെ എഞ്ചിനാണ്. എഞ്ചിന് മികച്ചതായാല്‍ വണ്ടിയുടെ പെര്‍ഫോമന്‍സും മികച്ചതാകും. അതുകൊണ്ടാണ് വാഹന നിര്‍മ്മാതാക്കള്‍ എഞ്ചിനില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നത്. ഫോര്‍ഡ് ഇപ്പോഴിതാ പുതിയ പെട്രോള്‍ എഞ്ചിന് അവതരിപ്പിച്ചു.
1.5 ലിറ്ററിന്റെ പുതിയ പെട്രോള്‍ എഞ്ചിന് ഗുജറാത്തിലെ സാനന്ദ് ഫാക്ടറിയിലാണ് നിര്‍മ്മിക്കുന്നത്. ഇന്ത്യന്‍ വിപണിയും മറ്റു രാജ്യങ്ങളും ലക്ഷ്യമിടുന്ന പുതിയ എഞ്ചിന് ആദ്യം അവതരിപ്പിക്കുന്നത് ഇക്കോ സ്പോര്‍ട്ടിലാണ്. ഈ വര്‍ഷം തന്നെ പുതിയ എഞ്ചിനുമായി പുതിയ ഇക്കോ സ്പോര്‍ട്ട് എത്തും.
നിലവിലെ 1.5 ലിറ്റര്‍ എഞ്ചിനേക്കാള്‍ പ്രവര്‍ത്തനശേഷിയും ഇന്ധനക്ഷമതയും കൂടുതലുണ്ട് പുതിയ എഞ്ചിന്. 1.5 ലിറ്റര്‍ ട്വിന്‍ വേരിയബിള്‍ കാംഷാഫ്റ്റ് ടൈമിങ്ങാണ് പുതിയ എഞ്ചിനെന്ന് ഫോഡ് ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ അനുരാഗ് മെഹ്റോത്ര പറഞ്ഞു. മൂന്നു സിലിണ്ടര്‍ എഞ്ചിനാണിത്. പരമാവധി 123 പിഎസ് കരുത്തും 150 എന്‍എം ടോര്‍ക്കും നല്‍കും.
നാല് സിലിണ്ടറില്‍ നിന്ന് മൂന്ന് സിലിണ്ടറാക്കി കുറച്ചത് ഭാരം കുറയ്ക്കാനും ഘര്‍ഷണം കുറയ്ക്കാനും സഹായിക്കും. അലൂമിനിയം എഞ്ചിന് ബ്ലോക്ക് ഭാരം കുറയ്ക്കാന്‍ സഹായിച്ചിട്ടുണ്ട്. കോയില്ഓണ് പ്ലഗ് സിസ്റ്റം അതിവേഗത്തിലുള്ള എഞ്ചിന് സ്റ്റാര്‍ട്ട് നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: