പാലക്കാട്:നഗരത്തിലെ സാമൂഹ്യ സാസംസ്കാരിക പരിസ്ഥിതി രംഗത്ത് പ്രവര്‍ത്തിക്കുന്ന പാലക്കാട് മുന്നോട്ട് എന്ന സംഘടനക്ക് കളക്ടര്‍ അനുവദിച്ച പാര്‍ക്കില്‍ അനധികൃത നിര്‍മ്മാണം നടക്കുന്നതായി പരാതി.
കോട്ടമൈതാനം സ്റ്റേറ്റ് ബാങ്ക് ജംങ്ഷനില്‍ കുട്ടികളുടെ പാര്ക്കിന് എതിര്‍വശത്തുള്ള ട്രാഫിക്ക് ഐലന്‍ഡ് കുപ്പത്തൊട്ടിക്ക് സമാനമായിരുന്നപ്പോളാണ് പ്രസ്ഥുത സ്ഥലം സംരക്ഷിക്കുവാന്‍ അവര്‍ മുന്നോട്ട് വന്നത്.2004ല്‍ അന്നത്തെ കളക്ഠര്‍ സഞ്ചീവ് കൗശിക് 25 വര്‍ഷത്തേക്ക് പാര്‍ക്ക് പരിപാലിക്കുവാന്‍ സംഘനക്ക് രേഖാമൂലം അനുമതിയും നല്കി.
നഗരസഭ ചെര്‍പേഴസണ്‍ ആയിരുന്ന ടി.എ.രമണിഭായ് ആണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. മനോഹരമായി പരിപാലിച്ചിരുന്ന പ്രസ്ഥുത സ്ഥലത്താണ് ഇപ്പോള്‍ സ്തൂപ നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്നത്. ഇക്കഴിഞ്ഞ ഗാന്ധി ജയന്തി ദിനത്തില്‍ പുതുതായി നട്ടുപിടപ്പിച്ച വൃക്ഷതൈയുള്പ്പടെ പിഴുതു കളഞ്ഞാണ് നിര്‍മ്മാണം.
ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കളക്ടര്‍, ജില്ലാ പോലീസ് മേധാവി, ടൗണ്‍ നോര്‍ത്ത് എസ്ഐ എന്നിവര്‍ക്ക് പ്രസിഡന്റ് ഡോ.എംഎന്‍.അനുവറുദീന്,വൈസ് പ്രസി.പി.വിജയന് എന്നിവര്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: