പാലക്കാട്:ജില്ലയില്‍ കൊയ്ത്ത് കഴിയാറായിട്ടും നെല്ല് സംഭരണം വൈകിപ്പിച്ച് കുത്തകമില്ലുകാര്ക്ക് ലാഭമുണ്ടാക്കി സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിക്കുകയാണെന്ന് ദേശിയ കര്‍ഷക സംരക്ഷണ സമിതി പ്രവര്‍ത്തന യോഗം കുറ്റപ്പെടുത്തി.കര്ഷകന് ഇതുമൂലം 12600രൂപ നഷ്ടം വരും.സര്‍ക്കാര്‍ വരുത്തിവെച്ച നഷ്ടം സര്‍ക്കാര്‍തന്നെ കര്ഷകന് നല്‍കണമെന്നും,കഴിഞ്ഞ വരള്‍ച്ചാ സഹായവം,വിള ഇന്‍ഷുറന്‍സ,എന്നിവ ഉടന്‍ നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.പ്രസിഡന്റ് കെ.കെ.ശ്രീധരന് അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി പാണ്ടിയോട് പ്രഭാകരന്,കെ.എസ്,ശ്രീരാമകൃഷ്ണന്,ജയരാജ് കുത്തനൂര്‍,പി.വിജയന്,കെ.വി.സുദര്ശനന്,കെ.ഉദയപ്രകാശന്‍,എ.അപ്പുണ്ണി,സി.രാമചന്ദ്രന്,കെ.വി.സേതുമുഹമ്മദ്,കെ.സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: