പാലക്കാട്:താലൂക്കിലെ റേഷന്‍കടകളില്‍ ബില്ലിങ് സംവിധാനം കൃത്യമായി നടക്കുന്നില്ലെന്നും ഇത് സംബന്ധിച്ച് വിജിലന്‍സ് കമ്മിറ്റി യോഗങ്ങള്‍ മാസം തോറും കൂടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും പാലക്കാട് താലൂക്ക് വികസനസമിതി യോഗം തീരുമാനിച്ചു. കണ്ണാടിഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാലന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
മലമ്പുഴ ഡാമിലെ വെള്ളം കൃഷി ആവശ്യങ്ങള്‍ക്ക് മതിയായ അളവില്‍ ലഭിക്കാത്ത സാഹചര്യത്തില്‍ ഡാം വെള്ളം വ്യവസായിക ആവശ്യത്തിന് നല്‍കുന്നത് തടയുന്നതിന് നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും.മങ്കര റെയില്‍വെ സ്റ്റേഷന് പരിസരത്തുള്ള തടയണ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടി ത്വരിതപ്പെടുത്തും.
പാലക്കാട് താലൂക്കിന് കീഴില്‍ മാലിന്യപ്രശ്നം രൂക്ഷമായ സാഹചര്യത്തില്‍ മാലിന്യ സംസ്കരണകേന്ദ്രത്തിന്റെ ആവശ്യത്തെക്കുറിച്ച് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനും യോഗം തീരുമാനിച്ചു.പാലക്കാട് തഹസില്‍ദാര്‍ (ഭൂരേഖ) പി.ജി.രാജേന്ദ്രബാബു, താലൂക്ക്തല ഉദ്യോഗസ്ഥര്‍ മറ്റ് വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.
കേരളശ്ശേരി ,മലമ്പുഴ ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍, പെരുവെമ്പ് വൈസ് പ്രസിഡന്റ്, താലൂക്ക് വികസന സമിതിയിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: