മങ്കര:കെട്ടിടത്തില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. മങ്കര പരിയശ്ശേരി സേതുമാധവന്റെ മകന് പി.എസ്.ഷനോജ് (31) ആണ് മാസങ്ങളായി തുടരുന്ന ചികിത്സ പൂര്‍ത്തിയാക്കാന്‍ കനിവുള്ളവരുടെ സഹായം തേടുന്നത്. കഴിഞ്ഞ ആഗസ്ത് 27 നാണ് വെല്‍ഡിംഗ് തൊഴിലാളിയായ ഷനോജ് കാസര്‍ഗോഡ് വച്ച് നാല് നില കെട്ടിടത്തില്‍ നിന്ന് വീണത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ഒരു മാസക്കാലം മംഗലാപുരത്തെ യൂണിറ്റി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.അബോധാവസ്തയില്‍ തുടരുന്ന ഷനോജിനെ ആഴ്ചകള്‍ക്ക് മുമ്പാണ് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.
സ്വന്തമായി ഉണ്ടായിരുന്ന കൃഷിയിടം വിറ്റും വീട് പണയപ്പെടുത്തിയും ചികിത്സ തുടരുകയാണ് വീട്ടുകാര്‍. നാട്ടുകാരുടെ സഹായത്താല്‍ നാലര ലക്ഷം രൂപയോളം ചിലവഴിച്ച് കഴിഞ്ഞു.
അബോധാവസ്തയില്‍ തുടരുന്ന ഷനോജിന് മൂന്ന് മാസത്തെ തുടര്‍ ചികിത്സക്കായി എട്ട് ലക്ഷം രൂപയോളം ചിലവാകുമെന്നാണ് പെരിന്തല്‍മണ്ണ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നത്.
കുടുംബത്തിന്റെ നെടും തൂണായ യുവാവിന്റെ ദുരവസ്ഥയില്‍ കണ്ണീര് പൊഴിക്കുകയാണ് ഒരു ഗ്രാമം മുഴുവന്‍.രണ്ട് വര്‍ഷം മുന്‍പ് പ്രസവത്തില്‍ ഒരു ഭാഗംതളര്ന്ന ഭാര്യയും രണ്ട് വയസ്സുള്ള മകളും പ്രായമായ മാതാപിതാക്കളുടെയും ഏക പ്രതീക്ഷയാണ് ഷനോജ്. ആശുപത്രിയില്‍ ചികിത്സ തുടരാന്‍ കഴിയാതെ കിടക്കുന്നത്.
മങ്കര പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി,പഞ്ചായത്തംഗം സി.വിനയന്, ഷാജി.പി എന്നിവര്‍ ഭാരവാഹിയായി ചികിത്സാ സഹായത്തിനായി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
പത്തിരിപ്പാല ബാങ്ക് ഓഫ് ബറോഡയില്‍ 57800 10000 3286 എന്ന നമ്പറില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഐഎഫ്സി കോഡ്:ആഅഞആ 0 ജഅഠഒഞക.ഫോണ്‍ നമ്പര്‍: 9539123210, 9847777933, 9961047434.
പ്രതികരിക്കാൻ ഇവിടെ എഴുതുക: