കൊച്ചി: ദക്ഷിണേന്ത്യയിലെ പ്രമുഖ ബാങ്കേതര ധനകാര്യ സ്ഥാപനമായ ഐസിഎല്‍ ഫിന്‍കോര്‍പ്പ് ഒരേസമയം അഞ്ച് സംസ്ഥാനങ്ങളില്‍ 50 പുതിയ ബ്രാഞ്ചുകള്‍ ഉദ്ഘാടനം ചെയ്ത് ചരിത്രം നേട്ടം കൈവരിക്കാനൊരുങ്ങുന്നു. കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങൡലാണ് ഐസിഎല്ലിന്റെ പുതിയ ബ്രാഞ്ചുകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്.
14 ന് വൈകിട്ട് 4ന് ഇരിങ്ങാലക്കുട എംസിപി ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ 50 പ്രമുഖര്‍ ചേര്‍ന്ന് ദീപം തെൡയിച്ച് ബ്രാഞ്ചുകളുടെ ഉദ്ഘാടനം നിര്‍വഹിക്കും. ഐസിഎല്‍ സിഎംഡി കെ. ജി. അനില്‍കുമാര്‍ സ്വാഗതം ആശംസിക്കും. കോട്ടയം നസീറും 35 കലാകാരന്മാരും അവതരിപ്പിക്കുന്ന സ്പെഷ്യല്‍ സ്റ്റേജ്ഷോയും ഒരുക്കിയിട്ടുണ്ട്. ഈ സാമ്പത്തികവര്‍ഷം പുതുതായി നൂറ് ബ്രാഞ്ചുകള്‍ എന്നതാണ് ലക്ഷ്യം.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളിലായി മുപ്പതിലധികം ബ്രാഞ്ചുകളാണ് ഐസിഎല്‍ ഒരേ ദിവസം ആരംഭിക്കുന്നത്. തമിഴ്നാട്(8), തെലുങ്കാന(3), ആന്ധ്രാപ്രദേശ്( 5), കര്‍ണാടക (4) എന്നിങ്ങനെയാണ് പുതിയ ബ്രാഞ്ചുകളുടെ എണ്ണം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഐസിഎല്‍ സാന്നിധ്യം അറിയിക്കാനൊരുങ്ങുകയാണെന്ന് സിഎംഡി കെ.ജി. അനില്‍കുമാര്‍ അറിയിച്ചു.
റിസര്‍വ് ബാങ്കിന്റെ അംഗീകാരമുള്ള ക്രിസില്‍ റേറ്റഡ് ഐഎസ്ഒ സര്‍ട്ടിഫൈഡ് ധനകാര്യ സ്ഥാപനമായ ഐസിഎല്‍ 2020നുള്ളില്‍ 1000 ബ്രാഞ്ചുകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുവാനാണ് ലക്ഷ്യമിടുന്നത്.
14ലെ ഉദ്ഘാടനാഘോഷങ്ങളിലേക്കുള്ള പ്രവേശനം പ്രത്യേക പാസ് മുഖേനയായിരിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക്:0480 2828071. www.iclfincorp.com.
പ്രതികരിക്കാൻ ഇവിടെ എഴുതുക: